കാനഡയിലുടനീളമുള്ള ഡോളറാമ സ്റ്റോറുകളിൽ വിൽക്കുന്ന ഒറാകെയർ ബേബി ബ്രഷ് ടൂത്ത് തിരിച്ചുവിളിച്ച് ഹെൽത്ത് കാനഡ. നിർമ്മാണത്തിലെ പിഴവ് കാരണം ശ്വാസംമുട്ടൽ ഉണ്ടാക്കാൻ സാധ്യതയുണ്ടെന്നും സിലിക്കൺ ബ്രഷിന്റെ ഹാൻഡിൽ രണ്ട് കഷണങ്ങളായി പൊട്ടി കുട്ടികളുടെ തൊണ്ടയിൽ കുടുങ്ങാൻ സാധ്യതയുണ്ടെന്നും ഏജൻസി പറയുന്നു. JSM7821, JSM8856 എന്നീ സീരിയൽ നമ്പറുകളും 3121361 എന്ന മോഡൽ നമ്പറുമുള്ള ബ്രഷുകളാണ് തിരിച്ചുവിളിച്ചത്. ഈ നിർമ്മാണ തകരാറിനെക്കുറിച്ച് ഡോളറാമയ്ക്ക് ഒരു ഉപഭോക്തൃ പരാതി ലഭിച്ചതിന് പിന്നാലെയാണ് നടപടി. കുട്ടികളുടെ മാതാപിതാക്കൾ ഉടൻ തന്നെ ഉൽപ്പന്നം ഉപയോഗിക്കുന്നത് നിർത്തി പണം തിരികെ ലഭിക്കുന്നതിനായി അത് അവരുടെ സ്റ്റോറുകളിൽ തിരികെ നൽകണമെന്ന് ഡോളറാമ അഭ്യർത്ഥിച്ചു.
ADVERTISEMENT



