90-കളിൽ ജനിച്ച മില്ലേനിയലുകളെ അപേക്ഷിച്ച് പുതിയ തലമുറയായ ജെൻ-സിക്ക് (Gen-Z) പ്രായക്കൂടുതൽ തോന്നിക്കുന്നതായി വിവിധ പഠന റിപ്പോർട്ടുകൾ. ഭക്ഷണക്രമം, മാനസിക സമ്മർദ്ദം, ചർമ്മസംരക്ഷണ രീതികൾ എന്നിവയിലുണ്ടായ മാറ്റങ്ങളാണ് ഈ പ്രവണതയ്ക്ക് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
മില്ലേനിയലുകൾക്കിടയിലുള്ള ഉയർന്ന ആരോഗ്യബോധം ഇവരെ ചെറുപ്പമായി നിലനിർത്താൻ സഹായിക്കുന്നു എന്നാണ് വിലയിരുത്തൽ. കൃത്യമായ വ്യായാമം, ജൈവ ഭക്ഷണത്തോടുള്ള താല്പര്യം, ആരോഗ്യ സംബന്ധമായ അറിവുകൾ ജീവിതത്തോടുള്ള ശ്രദ്ധ എന്നിവ ഈ വിഭാഗത്തിന് ഗുണകരമാകുന്നു. ജിമ്മുകൾ പ്രയോജനപ്പെടുത്തുന്നതിലും ശാസ്ത്രീയമായ ഭക്ഷണക്രമം പിന്തുടരുന്നതിലും മില്ലേനിയലുകൾ കാണിക്കുന്ന താല്പര്യം അവരുടെ ശാരീരികക്ഷമത നിലനിർത്തുന്നതിൽ വലിയ പങ്ക് വഹിക്കുന്നുണ്ട്.
അതേസമയം, ജെൻ-സി നേരിടുന്ന അമിതമായ മാനസിക സമ്മർദ്ദം അവരുടെ കാഴ്ചയിൽ പ്രായക്കൂടുതൽ തോന്നിപ്പിക്കാൻ കാരണമാകുന്നു. കോവിഡ് പോലുള്ള ആഗോള പ്രതിസന്ധികളും സാമ്പത്തിക അനിശ്ചിതത്വങ്ങളും ഇവരിൽ കോർട്ടിസോൾ ഹോർമോണിന്റെ അളവ് വർദ്ധിപ്പിക്കുകയും ഇത് ചർമ്മത്തിലെ കൊളാജൻ നശിക്കുന്നതിലേക്ക് നയിക്കുകയും ചെയ്യുന്നു. കൂടാതെ, ചെറുപ്പത്തിൽ തന്നെയുള്ള അമിതമായ മേക്കപ്പ് ഉപയോഗവും ബോട്ടോക്സ്, ഫില്ലറുകൾ തുടങ്ങിയ കൃത്രിമ സൗന്ദര്യ വർദ്ധക മാർഗ്ഗങ്ങൾ തേടുന്നതും സ്വാഭാവികത നഷ്ടപ്പെടുത്തി പക്വതയാർന്ന രൂപം നൽകുന്നതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
As generations change, so does age: Does Gen-Sico look older than millennials?



