കാൽഗറി : കാലാവസ്ഥാ വ്യതിയാനവും അടിസ്ഥാനസൗകര്യങ്ങളിലെ കുറവുകളും കാൽഗറിയെ കൂടുതൽ അപകടാവസ്ഥകളിലേക്ക് നയിക്കുന്നു. CEMAയുടെ (Calgary Emergency Management Agency) 2025 disaster risk റിപ്പോർട്ട് പ്രകാരം, ഈ വർഷം നഗരത്തെ ഭീഷണിപ്പെടുത്തുന്ന അപകടസാധ്യതകൾ കൂടുതൽ ഗുരുതരമാകുന്നതായി വ്യക്തമാക്കുന്നു. പ്രത്യേകിച്ച് ഉയർന്ന അപകടസാധ്യതയുള്ള ഭീഷണികളുടെ എണ്ണം 16ൽ നിന്ന് 19 ആയി ഉയർന്നിട്ടുണ്ട്.
കാലാവസ്ഥാ വ്യതിയാനം നഗരത്തിന്റെ അപകടസാധ്യതാ ചിത്രം പുനർനിർമ്മിക്കുന്നു. അതീവ ചൂട് ഇപ്പോൾ അതിശൈത്യത്തിനും ചുഴലിക്കാറ്റുകൾക്കും വെള്ളപ്പൊക്കത്തിനും ഒപ്പം ഉയർന്ന പ്രാധാന്യമുള്ള പ്രകൃതി ദുരന്തങ്ങളിൽ ചേർത്തിരിക്കുകയാണ്. കഴിഞ്ഞ വർഷത്തെ ബെയർസ്പാ ജലവിതരണ പൈപ്പ് തകരാറിനെ തുടർന്ന് അടിസ്ഥാന സൗകര്യങ്ങളുടെ ദുർബലതയും ഉയർന്നിട്ടുണ്ട്, ഇത് നഗരത്തിന്റെ പഴകിയ ജലവിതരണ സംവിധാനത്തെക്കുറിച്ചുള്ള ആശങ്കകൾ വർധിപ്പിക്കുന്നു.
“ഈ വർധിച്ചുവരുന്ന ഭീഷണികൾ നേരിടുന്നതിന് നഗരവാസികളും ഒരുപോലെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതുണ്ട്. സന്നിസൈഡ് പ്രളയ തടയണ പോലുള്ള 50 മില്യൺ ഡോളറിന്റെ മുൻകരുതൽ നിക്ഷേപം പ്രധാനമാണെങ്കിലും, കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങൾ മനസ്സിലാക്കി വ്യക്തിപരമായ മുൻകരുതലുകൾ സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്,” എന്ന് CEMA ചീഫ് സൂചിപ്പിച്ചു.



