കാനഡയിലെ മലയാളികളെ നിങ്ങൾ നാട്ടിലേക്ക് പോകുമ്പോൾ ഇനി കേരളത്തിലെ ഡ്രൈവിംഗ് ലൈസൻസ് എടുക്കാൻ മറന്നാലും പേടിക്കേണ്ട. ലൈസൻസിന്റെ ഡിജിറ്റൽ പതിപ്പ് മാത്രം കയ്യിൽ കരുതിയാൽ മതി. വാഹന പരിശോധനക്കിടയിൽ ആർസി ബുക്കും ലൈസൻസും കൈയ്യിൽ സൂക്ഷിച്ചില്ലെങ്കിൽ പിഴ ഈടാക്കുന്ന പതിവ് മാറിയിരിക്കുകയാണ്. കേരളത്തിലെ ഗതാഗത നിയമത്തിലെ ഈ മാറ്റം നിങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം.
കേരളത്തിൽ യാത്ര ചെയ്യുമ്പോൾ ഇനി ഡ്രൈവിങ് ലൈസൻസിന്റെ പ്രിന്റ് കോപ്പി കയ്യിൽ കരുതേണ്ടതില്ല. പൊലീസ്, മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ നടത്തുന്ന പരിശോധനയിൽ ലൈസൻസിന്റെ മൊബൈൽ ഡിജിറ്റൽ പതിപ്പ് കാണിച്ചാൽ മതിയാകും. അപേക്ഷകർക്ക് എൻഐസി സാരഥിയിൽ കയറി എവിടെനിന്ന് വേണമെങ്കിലും ഡിജിറ്റൽ ഡ്രൈവിങ് ലൈസൻസിന്റെ പ്രിന്റ് എടുക്കാം. ഡിജിലോക്കറിൽ സൂക്ഷിച്ച ഡിജിറ്റൽ ഡ്രൈവിങ് ലൈസൻസ് കോപ്പിയും നിയമപരമാണ്. നിങ്ങൾ ഇനി നാട്ടിൽ വന്ന് ലൈസൻസ് എടുക്കാൻ ആഗ്രഹിക്കുന്നവരാണെങ്കിൽ
ടെസ്റ്റ് വിജയിച്ചുകഴിഞ്ഞാൽ വെബ്സൈറ്റിൽനിന്ന് ലൈസൻസ് ഡൗൺലോൺ ചെയ്യണം. ഇത് ഡിജി ലോക്കർ, എം പരിവാഹൻ ആപ്പുകളിൽ സൂക്ഷിക്കാം. ആവശ്യക്കാർക്ക് സ്വന്തമായി പ്രിന്റ് എടുക്കുകയും ചെയ്യാം.
നേരത്തെ പിവിസി കാർഡിലാണ് ഡ്രൈവിങ് ലൈസൻസും റജിസ്ട്രേഷൻ സർട്ടിഫിക്കറ്റും നൽകിയിരുന്നത്. ഇത് ഡിജിറ്റൽ ആക്കണമെന്ന് ആവശ്യപ്പെട്ട് ഗതാഗത കമ്മിഷണർ നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ഡിജിറ്റലിലേക്ക് മാറിയത്. അച്ചടിച്ച ആർസി ബുക്കും ഇനി മുതൽ ഇല്ലാതാകും. ആധുനിക കാലത്ത് എല്ലാം ഡിജിറ്റൽ രേഖകളായി സൂക്ഷിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതാണ് സർക്കാർ നയം.
ഡിജിറ്റൽ ലൈസൻസ് എങ്ങനെ ഡൗൺലോഡ് ചെയ്യാം ?
https://parivahan.gov.in/ എന്ന വെബ്സൈറ്റിൽ പ്രവേശിക്കുക.
ഓപ്പണാകുന്ന പേജിന് മുകളിലുള്ള മൂന്ന് വരകളിൽ ക്ലിക്ക് ചെയ്യുക.
ഡ്രൈവിങ് ലൈസൻസ് റിലേറ്റഡ് സർവീസ് എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
പുതുതായി ഓപ്പണാകുന്ന പേജിൻ്റെ മുകളിൽ, ‘ചേഞ്ച് സ്റ്റേറ്റ്’ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് ‘കേരളം’ എന്ന് സെലക്ട് ചെയ്യുക.
പുതുതായി ഓപ്പണാകുന്ന പേജിലെ ‘ഡ്രൈവിങ് ലൈസൻസ്’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ‘പ്രിൻ്റ് ഡ്രൈവിങ് ലൈസൻസ്’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
പുതുതായി ഓപ്പണാകുന്ന പേജിൽ ലഭ്യമായ ആപ്ലിക്കേഷൻ നമ്പരും ജനനത്തീയതിയും നൽകുക.
സബ്മിറ്റ് എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
പുതുതായി ഓപ്പണാകുന്ന പേജിലെ ‘സെലക്ട് പ്രിൻ്റ് ഓപ്ഷൻ’ എന്നതിന് താഴെ ‘പിവിസി കാർഡ്’ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് ആക്ടീവാക്കുക.
ഡ്രൈവിങ് ലൈസൻസ് ആപ്ലിക്കേഷൻ സമർപ്പിക്കുമ്പോൾ നൽകിയ മൊബൈൽ നമ്പരിലേക്ക് ലഭിക്കുന്ന ആറക്ക ഒടിപി നൽകുക. ഈ സമയം പേജ് റീഫ്രഷ് ചെയ്യാനോ പിന്നോട്ട് പോകാനോ ശ്രമിക്കരുത്
‘ഡിഎൽ പ്രിൻ്റ്’ എന്ന ഐക്കണിൽ ക്ലിക്ക് ചെയ്യുക
ഡൗൺലോഡ് എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്താൽ പിഡിഎഫ് രൂപത്തിൽ ലൈസൻസ് ഡൗൺലോഡാകും.
Driving License: No Need for a Physical Copy, a Digital Version on Your Phone Is Enough When You Visit Kerala



