നോർത്തേൺ-ഒൻ്റാറിയോയിലെ സുഡുബറിയിൽ ജൂലൈ ഒന്നിന് നടന്ന കത്തി ആക്രമണത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട ലിഡിയ ഇമി ഒഗ്ബെജിയലെ തന്റെ അമ്മയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് സഹായം അഭ്യർത്ഥിക്കുകയാണ്. ഗോഫണ്ട്മീ പേജിലൂടെയാണ് ലിഡിയ ഈ വിവരം അറിയിച്ചത്. തന്റെ അമ്മയെ കൊലപ്പെടുത്തിയ ആ ദിവസത്തെ ദുരനുഭവവും ലിഡിയ പങ്കുവെച്ചു. അമ്മ തന്നെയും മക്കളെയും കാണാൻ വിദേശത്ത് നിന്ന് വന്നതായിരുന്നുവെന്ന് ലിഡിയ പറയുന്നു. “സന്തോഷം നിറഞ്ഞ ഒരു കുടുംബ സന്ദർശനം ഹൃദയഭേദകമായ പേടിസ്വപ്നമായി മാറി, അത് തങ്ങളുടെ ജീവിതം എന്നെന്നേക്കുമായി മാറ്റിമറിച്ചെന്നാണ് ഒഗ്ബെജിയലെ പേജിൽ അവർ കുറിച്ചത്.
“ഞാൻ ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ തന്റെ ഭർത്താവ് ജോലി യൂണിഫോമിൽ വീട്ടിൽ നിന്ന് പുറത്തേക്ക് പോകുന്നത് കണ്ടു. അയാൾ ഉടൻ തന്നെ തിരിഞ്ഞ് എന്റെ പിന്നാലെ വന്നു. ഞാൻ വാതിൽ തുറന്ന് ജോലിക്ക് പോകുകയാണോ എന്ന് ചോദിച്ചു. ‘താൻ ജോലി രാജിവെച്ചു’ എന്നായിരുന്നു അയാളുടെ മറുപടി, അപ്പോൾ എനിക്കതിനെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു,” ഉടൻ തന്നെ താന്റെ വീടിനുള്ളിൽ പ്രവേശിച്ചു. അയാൾ തന്റെ പിന്നാലെ വന്ന് വാതിൽ പൂട്ടി, എന്നിട്ട് ഒരു കത്തി ഉപയോഗിച്ച് തന്നെ ആക്രമിക്കാൻ തുടങ്ങി.
തന്റെ വയറ്റിലും കഴുത്തിലും തോളിലും കൈയിലും തലയിലും പലതവണ കുത്തി തന്നെ കൊല്ലാൻ ശ്രമിച്ചു. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ താൻ വീടിനുള്ളിൽ നിന്ന് പുറത്ത് കടന്നു, ആ സമയം അയാൾ എന്റെ അമ്മയെ പലതവണ കുത്തിക്കൊന്നു എന്ന് തനിക്ക് അറിയില്ലായിരുന്നു.” സംഭവസ്ഥലത്തുണ്ടായിരുന്ന രണ്ട് കുട്ടികൾക്ക് പരിക്കില്ല. ഗ്രേറ്റർ സുഡുബറി പോലീസ് ജൂലൈ ഒന്നിന് രാവിലെ 11:30 ഓടെ ആൾഡർ സ്ട്രീറ്റിന് സമീപത്ത് വെച്ച് 36 വയസ്സുകാരനായ പ്രതിയെ അറസ്റ്റ് ചെയ്യുകയും കൊലപാതകം, വധശ്രമം തുടങ്ങി നിരവധി കുറ്റങ്ങൾ ചുമത്തുകയും ചെയ്തു.
അമ്മയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ തനിക്ക് സഹായം വേണമെന്ന് ലിഡിയ പറയുന്നു. “രണ്ട് കുട്ടികളുടെ അമ്മയും ഈ ആഘാതകരമായ അനുഭവത്തിൽ നിന്ന് രക്ഷപ്പെട്ട വ്യക്തിയെന്ന നിലയിലും, തന്റെ കുടുംബത്തിന് വേണ്ടി ശക്തയായി നിലകൊള്ളാൻ താൻ പരമാവധി ശ്രമിക്കുമെന്ന് അവർ പറഞ്ഞു. “എന്നിരുന്നാലും, തന്റെ അമ്മയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ചിലവുകൾ തനിക്ക് ഒറ്റയ്ക്ക് താങ്ങാനാവുന്നതിലും അധികമാണെന്നാണ് ലിഡിയ പറയുന്നത്.
നൈജീരിയൻ കമ്മ്യൂണിറ്റി അസോസിയേഷൻ ഓഫ് ഗ്രേറ്റർ സുഡുബറി താമസക്കാരോട് ലിഡിയയെ സഹായിക്കാൻ അഭ്യർത്ഥിക്കുന്നുണ്ട്. “തങ്ങളുടെ അടുത്ത ഒരാൾക്ക് അടുത്തിടെ സംഭവിച്ച ദുരന്തത്തിൽ തങ്ങൾ അതീവ ദുഃഖിതരാണ്,” അസോസിയേഷൻ ഗ്രൂപ്പ് അവരുടെ ഫേസ്ബുക്ക് പേജിൽ കുറിച്ചതിങ്ങനെയായിരുന്നു. “ഈ വേദനാജനകമായ സമയത്ത്, പ്രിയപ്പെട്ടവരുടെ ഭൗതിക ശരീരം ഒരു ശരിയായ യാത്രയയപ്പിനായി നാട്ടിലെത്തിക്കുക എന്ന വലിയൊരു കടമ കുടുംബത്തിന് മുന്നിലുണ്ട്.”
“സഹായിക്കാൻ തയ്യാറുള്ള എല്ലാവരോടും തങ്ങൾ സഹായം അഭ്യർത്ഥിക്കുന്നു. നിങ്ങളുടെ സാമ്പത്തിക സഹായം, എത്ര ചെറുതായാലും, ഈ ദുഷ്കരമായ യാത്രയിൽ കുടുംബത്തെ സഹായിക്കുന്നതിൽ വലിയ മാറ്റമുണ്ടാക്കും.” “നിങ്ങളുടെ ദയയും പിന്തുണയും തനിക്കും തന്റെ കുടുംബത്തിനും ഈ സമയത്ത് വലിയ പിന്തുണയാകുമെന്ന് ലിഡിയ പറഞ്ഞു.



