കേരള നൈറ്റ് റൈഡേഴ്സ് സംഘടിപ്പിക്കുന്ന ക്രിക്കറ്റ് കാർണിവൽ ജൂൺ 28,29 തീയതികളിൽ ടൊറന്റോയിൽ നടക്കും. ടൊറന്റോയിലെ റോസ് ലോർഡ് ക്രിക്കറ്റ് ഗ്രൗണ്ടാണ് കേരള നൈറ്റ് റൈഡേഴ്സ് ക്രിക്കറ്റ് കാർണിവൽ 2025ന്റെ വേദിയാകുക. ഒന്റാരിയോയിലെ വിവിധ ടീമുകൾ മത്സരത്തിൽ മാറ്റുരയ്ക്കും. ആറ് ടീമുകൾ മത്സരിക്കുന്ന വനിതാ ടൂർണമെന്റും ഇത്തവണ ആദ്യമായി നടക്കുമെന്ന് ക്ലബ് ഭാരവാഹികൾ അറിയിച്ചു.
ക്രിക്കറ്റ് കാർണിവലിനോടനുബന്ധിച്ച് കുട്ടികൾക്ക് വിനോദത്തിനായി സൗകര്യവും ഒരുക്കും, സൗത്ത് ഇന്ത്യൻ ഫുഡ് ഫെസ്റ്റിവൽ, ട്രിനിറ്റ് ഗ്രൂപ്പ് ഒരുക്കുന്ന ഓട്ടോ ഷോ എന്നിവയും പരിപാടിക്ക് മാറ്റുകൂട്ടും. റിയലറ്ററായ ജിഷാ തോട്ടവും ട്രിനിറ്റി ഗ്രൂപ്പുമാണ് മത്സരത്തിന്റെ മുഖ്യ സ്പോൺസർമാർ. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടാം- രാജ് : 6479142297 , ചാൾസ് : 6478550232
ADVERTISEMENT



