നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സിപിഐഎമ്മിന്റെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക തയ്യാറായി. പ്രമുഖ നേതാവ് എം. സ്വരാജ് ഇത്തവണ മത്സരരംഗത്തുണ്ടാകില്ല എന്നതാണ് പട്ടികയിലെ പ്രധാന ശ്രദ്ധാകേന്ദ്രം. കുണ്ടറയിൽ എസ്.എൽ. സജി കുമാർ സ്ഥാനാർത്ഥിയാകുമ്പോൾ, താൻ മത്സരിക്കാനില്ലെന്ന് ജെ. മേഴ്സിക്കുട്ടിയമ്മ സംസ്ഥാന സമിതിയെ അറിയിച്ചു.
മറ്റ് പ്രധാന മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികൾ ഇവരാണ്: കുന്നംകുളത്ത് എ.സി. മൊയ്തീനും മണലൂരിൽ സി. രവീന്ദ്രനാഥും ജനവിധി തേടും. വൈപ്പിനിൽ എം.പി. ഷൈനിയും തൃപ്പൂണിത്തുറയിൽ കെ.എൻ. ഉണ്ണികൃഷ്ണനുമാണ് സ്ഥാനാർത്ഥികൾ. മലപ്പുറം ജില്ലയിൽ തവനൂരിൽ കെ.ടി. ജലീലും പൊന്നാനിയിൽ എം.കെ. സക്കീറും മത്സരിക്കും. നിലമ്പൂർ, പെരിന്തൽമണ്ണ, മങ്കട മണ്ഡലങ്ങളിൽ പൊതുസ്വതന്ത്രരെ രംഗത്തിറക്കാനാണ് പാർട്ടി തീരുമാനം.
പാലക്കാട് ജില്ലയിൽ നെന്മാറയിൽ കെ. പ്രേമനും ആലത്തൂരിൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.എം. ശശിയും സിപിഐഎം ചിഹ്നത്തിൽ മത്സരിക്കും. പാലക്കാട് മണ്ഡലത്തിൽ വീണ്ടും സ്വതന്ത്ര സ്ഥാനാർത്ഥിയെ പരീക്ഷിക്കാനാണ് നീക്കം. അതേസമയം, കോൺഗ്രസ് വിട്ട് സിപിഎമ്മിലെത്തിയ പി. സരിന് ആദ്യഘട്ട പട്ടികയിൽ ഇടം ലഭിച്ചിട്ടില്ല.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
CPIM Primary list for niyamasabha election



