നോബിൾട്ടണിൽ കൊയോട്ടിന്റെ കടിയേറ്റ 12 വയസ്സുകാരൻ ചികിത്സയിൽ. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം ഹൈവേ 27, കിംഗ് റോഡ് പ്രദേശങ്ങളിൽ വെച്ച് കടിച്ചതിനെ തുടർന്ന് കുട്ടിയുടെ കാലിന് ചെറിയ പരിക്കേറ്റതായി യോർക്ക് റീജിയണൽ പോലീസ് പറഞ്ഞു. കൊയോട്ടിനെ കണ്ടെത്താനായി ടൊറന്റോ വന്യജീവി സങ്കേതത്തെയും വോൺ അനിമൽ സർവീസസിനെയും വിവരം അറിയിച്ചിട്ടുണ്ട്.പ്രദേശത്ത് കൊയോട്ടിനെ പതിവായി കാണുന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് പോലീസ് നിവാസികളോട് അഭ്യർത്ഥിക്കുന്നു.
കൊയോട്ടുകൾ പൊതുവെ മനുഷ്യർക്ക് അപകടമുണ്ടാക്കില്ലെങ്കിലും, മനുഷ്യനെ കടിക്കുന്നത് അസാധാരണമായ പെരുമാറ്റമായി കണക്കാക്കപ്പെടുന്നുവെന്നും ടൊറന്റോ സിറ്റി ഉദ്യോഗസ്ഥർ പറഞ്ഞു.
കൊയോട്ടുകൾക്ക് ഒരിക്കലും ഭക്ഷണം നൽകരുത്, വളർത്തുമൃഗങ്ങളുടെ ഭക്ഷണം ഉൾപ്പെടെയുള്ള ഭക്ഷണം പുറത്ത് വയ്ക്കരുത്. വീട്ടിലും പാർക്കുകളിലും മാലിന്യങ്ങൾ ശരിയായി സംസ്കരിക്കുക. കൊയോട്ടിനെ കണ്ടാൽ ഓടരുത്, പകരം കൊയോട്ടിനെ ഭയപ്പെടുത്താൻ ശബ്ദമുണ്ടാക്കുക. കൊയോട്ടുകളെയുടെയോ അവയുടെ മാളത്തിന്റെയോ കുഞ്ഞുങ്ങളുടെയോ സമീപത്തേക്ക് പോകരുത്, കൊയോട്ടുകളെ തൊടരുത് എന്നിങ്ങനെയുള്ള നിർദേശങ്ങളാണ് പൊലീസ് പൊതുജനങ്ങൾക്ക് നൽകിയത്.



