ന്യൂഡൽഹി∙ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ശക്തമാക്കി കോൺഗ്രസ് ഹൈക്കമാൻഡ്. തിരഞ്ഞെടുപ്പ് പ്രചാരണ സമിതിയുടെ ചെയർമാനായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ എഐസിസി നിയോഗിച്ചു. ശശി തരൂർ എംപിയാണ് പ്രചാരണ സമിതിയുടെ കോ-ചെയർമാൻ. ഷാഫി പറമ്പിൽ എംപി കൺവീനറായും പ്രവർത്തിക്കും. യുവനേതാക്കളായ ഹൈബി ഈഡൻ, റോജി എം. ജോൺ, മാത്യു കുഴൽനാടൻ എന്നിവരടങ്ങുന്ന ശക്തമായ നിരയാണ് പ്രചാരണത്തിന് ചുക്കാൻ പിടിക്കുന്നത്.
തിരഞ്ഞെടുപ്പ് പ്രകടന പത്രിക തയ്യാറാക്കുന്ന സമിതിയുടെ ചെയർമാനായി ബെന്നി ബഹനാൻ എംപിയെയും തീരുമാനിച്ചു. കൊടിക്കുന്നിൽ സുരേഷ് എംപിയാണ് സമിതിയുടെ കോ-ചെയർമാൻ. ഡീൻ കുര്യാക്കോസ്, ജെബി മേത്തർ എന്നിവരും പ്രകടന പത്രിക കമ്മിറ്റിയിൽ അംഗങ്ങളാണ്. തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മുതിർന്ന നേതാക്കളെയും യുവനിരയെയും കോർത്തിണക്കിയുള്ള പുതിയ സമിതികൾക്ക് ഹൈക്കമാൻഡ് അംഗീകാരം നൽകിക്കഴിഞ്ഞു.
സി.ആർ. മഹേഷ്, രമ്യ ഹരിദാസ്, എം. ലിജു, ദീപ്തി മേരി വർഗീസ് എന്നിവരും പ്രചാരണ സമിതിയുടെ ഭാഗമായി പ്രവർത്തിക്കും. വരും ദിവസങ്ങളിൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കാനാണ് കോൺഗ്രസിന്റെ തീരുമാനം.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
The Congress party has appointed Ramesh Chennithala as the chairman of the election campaign committee for the upcoming Kerala Assembly elections



