ആരോപണവിധേയനായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കില്ല. ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കാനുള്ള കോൺഗ്രസിന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. ജനങ്ങൾക്ക് മേൽ തിരഞ്ഞെടുപ്പ് അടിച്ചേൽപ്പിക്കേണ്ടതില്ലെന്ന നിലപാടിലാണ് പാർട്ടി. അതേസമയം, രാഹുലിനെതിരെ ശക്തമായ പാർട്ടി നടപടികൾ ഉണ്ടാകാൻ സാധ്യതയുണ്ട്.
ഹൈക്കമാൻഡ് കൈവിട്ട സാഹചര്യത്തിൽ രാജിവെക്കുന്നതാണ് ഉചിതമെന്ന് വി.ഡി. സതീശനും രമേശ് ചെന്നിത്തലയും കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫിനെ അറിയിച്ചിരുന്നു.എംഎൽഎ സ്ഥാനം രാജിവെക്കുന്നില്ലെങ്കിൽ രാഹുലിനെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്യാനും പാർലമെന്ററി പാർട്ടിയിൽ നിന്ന് മാറ്റിനിർത്താനും സാധ്യതയുണ്ട്. നിയമസഭാ നടപടികളിൽ നിന്ന് രാഹുലിനെ മാറ്റിനിർത്താൻ തീരുമാനിച്ചാൽ, ഈ മാസം 15-ന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൽ അദ്ദേഹം അവധിയെടുക്കാൻ സാധ്യതയുണ്ട്.
ഞായറാഴ്ച ഉച്ചയ്ക്ക് മാധ്യമങ്ങളെ കണ്ട രാഹുൽ മാങ്കൂട്ടത്തിൽ, താൻ കാരണം പാർട്ടിക്ക് തലകുനിക്കേണ്ടി വരരുതെന്നും പാർട്ടി പ്രവർത്തകരോട് ക്ഷമ ചോദിക്കുന്നുവെന്നും പറഞ്ഞിരുന്നു. പാർട്ടിക്കുവേണ്ടി പ്രതിരോധിച്ചിട്ടുള്ള ആളാണ് താനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Congress plans to take strict action against Rahul Mangkootatil



