കാനഡയിലെ കമ്പനികളുടെ തെറ്റിദ്ധരിപ്പിക്കുന്ന പരിസ്ഥിതി അവകാശവാദങ്ങൾക്കെതിരെ കടുത്ത നടപടി. കോമ്പറ്റിഷൻ ബ്യൂറോ ഗ്രീൻ വാഷിങ്ങിനെതിരെ പുതിയ മാർഗനിർദേശങ്ങൾ പ്രസിദ്ധീകരിച്ചതോടെ വ്യവസായ മേഖലയിൽ വലിയ ചർച്ചകൾ നടന്നു കൊണ്ടിരിക്കുകയാണ്. 400-ൽ അധികം ആളുകളുടെ പ്രതികരണങ്ങൾ പരിഗണിച്ചതിന് ശേഷമാണ് ഈ മാർഗനിർദേശങ്ങൾ അന്തിമരൂപത്തിൽ പുറത്തിറക്കിയത്.
2024 ജൂണിൽ പാസാക്കിയ കോമ്പറ്റിഷൻ ആക്ട് ഭേദഗതികൾ പ്രകാരം, കമ്പനികൾക്ക് അവരുടെ ഇഷ്ടാനുസരണം കമ്പനി പരിസ്ഥിതി സൗഹൃദമാണെന്ന് അവകാശവാദങ്ങൾ ഉന്നയിക്കാൻ അനുവാദമുണ്ട്. എന്നാൽ അവ തെറ്റായി തിരിച്ചറിയാവുന്നതും വ്യാജവുമായിരിക്കരുത്. കൂടാതെ, അവ അന്താരാഷ്ട്ര തലത്തിൽ അംഗീകൃതമായ രീതികൾ അനുസരിച്ച് ശരിയായി പരിശോധിക്കുകയും സാക്ഷ്യപ്പെടുത്തുകയും വേണം. വെറും വാക്കുകളുടെ അക്ഷരാർത്ഥം മാത്രമല്ല, പരസ്യത്തിന്റെ മൊത്തത്തിലുള്ള സൂചന, ചിത്രങ്ങൾ, ലേഔട്ട് എന്നിവയും വിലയിരുത്തപ്പെടും.
എനർജി മേഖലയിലെ കമ്പനികൾ ഈ നിയമം പാസ്സാക്കിയതിൽ ആശങ്കയിലാണ് . നിയമം പാസാക്കിയതിന് ശേഷം പാത്ത്‌വേസ് അലയൻസ് എന്ന ഓയിൽസാൻഡ് കമ്പനികളുടെ സഖ്യം അവരുടെ വെബ്‌സൈറ്റിലെയും സോഷ്യൽ മീഡിയയിലെയും മിക്കവാറും എല്ലാ ഉള്ളടക്കവും നീക്കം ചെയ്തു. കാനഡയിലെ ഏറ്റവും വലിയ ബാങ്കായ ആർബിസിയും സുസ്ഥിര ധനസഹായത്തിനായി 500 ബില്യൺ ഡോളർ സുഗമമാക്കുന്ന ലക്ഷ്യം ഉപേക്ഷിച്ചു. ഈ നിയമത്തിന്റെ ലംഘനങ്ങൾക്ക് 10 മില്യൺ ഡോളറോ അതിലധികമോ പിഴ ചുമത്തുമെന്നാണ് റിപ്പോർട്ട്..
ഓയിൽസാൻഡ് കമ്പനികളുടെ ഗ്രീൻവാഷിംഗ് എപ്പോഴും നിയമ വിരുദ്ധമായിരുന്നുവെങ്കിലും പുതിയ നിയമങ്ങൾ വന്നതോടെ അത് കൂടുതൽ വ്യക്തമാക്കുന്നു എന്നാണ് ഗ്രീൻപീസ് കാനഡയുടെ സീനിയർ എനർജി സ്ട്രാറ്റജിസ്റ്റ് കീത്ത് സ്റ്റുവാർട്ട് അഭിപ്രായപ്പെട്ടത്. ആൽബർട്ട പ്രീമിയർ ഡാനിയേൽ സ്മിത്ത് ഈ ഗ്രീൻവാഷിംഗ് നിയമങ്ങൾക്കെതിരെ ഫെഡറൽ സർക്കാർ കാനഡയെ ഒരു എനർജി സൂപ്പർ പവറാക്കുമെന്ന് പറയുമ്പോഴും കമ്പനികളെ അവരുടെ പരിസ്ഥിതി പ്രവർത്തനങ്ങളെ കുറിച്ച് സംസാരിക്കുന്നതിൽ നിന്ന് തടയുന്ന സെൻസർഷിപ്പ് നിയമങ്ങൾ പാലിക്കുന്നത് തമ്മിൽ പൊരുത്തമില്ലാത്ത കാര്യമാണെന്ന് ഒരു പ്രസ്താവനയിലൂടെ അറിയിച്ചു.



