ന്യൂഡൽഹി∙ യുപിഎസ്‌സി സിവിൽ സർവീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. അനുജ് അഗ്നിഹോത്രിക്കാണ് ഒന്നാം റാങ്ക്. ആദ്യ 150 റാങ്കുകളിൽ അഞ്ച് മലയാളികൾ ഇടംപിടിച്ചു. ആർ. ശ്രുതി (18), തിരുവനന്തപുരം നാരുവാമൂട് സ്വദേശി ജെ.എസ്. ശ്രീജ (57), ബി.ഗോപിക (105), അജയ് രാജ് (109), വി.സി.ശ്രീലക്ഷ്മി (133) എന്നിവരാണ് 5 മലയാളികൾ. നേമം സ്വദേശി എ.എസ്.അനുഷ 284ാം റാങ്കും വിതുര സ്വദേശി ബി.അതിഥി കൃഷ്ണദേവ് 451ാം റാങ്കും ബാലരാമപുരം സ്വദേശി എം.എസ്.അരുണിമ 558ാം റാങ്കും നേടി. വിതുര സ്വദേശി ആര്യ വാമനൻ 451ാം റാങ്ക് നേടി. രാജേശ്വരി സുവേ രണ്ടാം റാങ്കും അകാൻഷ് ധുൽ മൂന്നാം റാങ്കും നേടി. ആകെ 958 പേർ യോഗ്യത നേടി.
ഐഎഎസും ഐഎഫ്എസും ഐപിഎസും അടക്കം 23 പോസ്റ്റുകളിലേക്കാണ് നിയമനം. 958 പേരാണ് ആകെ ഇത്തവണ സിവിൽ സർവീസിന് പരീക്ഷയിൽ വിജയിച്ച് അന്തിമ പട്ടികയിൽ ഇടംപിടിച്ചത്. മലയാളിയായ അതിഥി കൃഷ്ണദേവ് 451ാം റാങ്കും കരസ്ഥമാക്കി. തിരുവനന്തപുരം നാരുവാമൂട് സ്വദേശി ജെഎസ് ശ്രീജ 57ാം റാങ്കും കോഴിക്കോട് സ്വദേശി അജയ് ആർ രാജ് 109ാം റാങ്കും നേടി. ജന്മനാ കാഴ്ചാപരിമിതിയുള്ള ഭിന്നശേഷി വിദ്യാർത്ഥിയായ അജയ് ആർ രാജിൻറേത് തിളക്കമുള്ള നേട്ടമായി മാറി.
പ്രിലിമിനറി, മെയിൻ, പേഴ്സണാലിറ്റി ടെസ്റ്റ് എന്നീ മൂന്ന് ഘട്ടങ്ങൾക്കും ശേഷം രാജ്യമെമ്പാടുമുള്ള ഉദ്യോഗാർത്ഥികൾ അന്തിമ റാങ്ക് ലിസ്റ്റിനായി കാത്തിരിപ്പിലായിരുന്നു. കമ്മീഷൻറെ ഔദ്യോഗിക വെബ്‌സൈറ്റുകളായ upsc.gov.in, upsconline.nic.in എന്നിവയിൽ ഫലം പരിശോധിക്കാൻ കഴിയും. 2025 മെയ് 25 ന് നടന്ന പ്രിലിമിനറി പരീക്ഷയോടെയാണ് പരീക്ഷാ പ്രക്രിയ ആരംഭിച്ചത്. ഓഗസ്റ്റ് 22 മുതൽ ഓഗസ്റ്റ് 31 വരെ മെയിൻ പരീക്ഷ നടന്നു. അവസാന ഘട്ടമായ പേഴ്സണാലിറ്റി ടെസ്റ്റ് അഥവാ അഭിമുഖം ഈ വർഷം ഫെബ്രുവരി 27 ന് അവസാനിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
civil services examination results 2025 announced


