കുടിയേറ്റം ആഗ്രഹിക്കുന്നവർക്ക് പ്രിയപ്പെട്ട രാജ്യമാണ് കാനഡ. എന്നാൽ ഈ കുടിയേറുന്ന ആളുകളൊന്നും കനേഡിയൻ പൗരത്വത്തിലേക്ക് എത്തുന്നില്ല എന്നതാണ് വാസ്തവം. കുടിയേറ്റവുമായി താരതമ്യം ചെയ്യുമ്പോൾ പൗരത്വം നേടുന്നവരുടെ എണ്ണം വളരെ കുറവാണ്. 5–9 വർഷം മുമ്പ് എത്തിയ കുടിയേറ്റക്കാരിൽ 45.7% പേർ മാത്രമാണ് 2021 ആയപ്പോഴേക്കും കനേഡിയൻ പൗരന്മാരായത്, 1996-ൽ ഇത് 75.4% ആയിരുന്നു.
ഈ ഇടിവിന് പിന്നിലെന്താണ്?
നീണ്ട പ്രോസസ്സിംഗ് സമയങ്ങളും ബാക്ക്ലോഗുകളുമാണ് ആളുകൾക്ക് പൗരത്വമെടുക്കാൻ കഴിയാത്തതിന്റെ പ്രധാന പ്രശ്നം. വർദ്ധിച്ചുവരുന്ന ആഗോള മൊബിലിറ്റി, കൂടുതൽ താൽക്കാലിക താമസങ്ങൾ, കുറഞ്ഞ സ്ഥിരമായ സെറ്റിൽമെന്റ് എന്നിവയും കൂടുതൽപേർക്ക് കനേഡിയൻ പൗരന്മാരാകാൻ കഴിയാത്തതിന് പിന്നിലെ കാരണമാണ്. ഉയർന്ന അപേക്ഷാ ഫീസ്, സങ്കീർണ്ണമായ പ്രക്രിയകളും ആവശ്യകതകളും ആളുകൾ പിന്നോട്ടടിപ്പിക്കുന്നുമുണ്ട്.
US – കാനഡ എങ്ങനെ താരതമ്യം ചെയ്യാം
പൗരത്വ സ്വീകാര്യതയിൽ കാനഡ ഇപ്പോഴും യുഎസിനെക്കാൾ മുന്നിലാണ്. പ്രത്യേകിച്ച് ഇന്ത്യ, ചൈന, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാർ കൂടുതലായും കനേഡിൻ പൗരന്മാരാകാൻ ആഗ്രഹിക്കുന്നുമുണ്ട്.
പൗരത്വം എന്തുകൊണ്ട് പ്രധാനമാണ്
ഒരു പൗരനാകുക എന്നതിനർത്ഥം തങ്ങൾ ജീവിക്കുന്നയിടത്തെ സമൂഹത്തിൽ പൂർണ്ണ പങ്കാളിത്തം എന്നാണ് . വോട്ടവകാശം, ദീർഘകാല സ്ഥിരത, വിവിധ ഇടങ്ങളിലെ അംഗത്വം എന്നിവ ഇതിൽപ്പെടുന്നു.
എന്താണ് മാറ്റേണ്ടത്
സ്വദേശിവൽക്കരണ നിരക്കുകൾ ശക്തമായി നിലനിർത്താൻ, പൗരത്വത്തിനുള്ള അപേക്ഷ പ്രക്രിയ ലളിതമാക്കുക. ചെലവ് കുറയുക, യോഗ്യരായ കുടിയേറ്റക്കാർക്ക് മികച്ച പിന്തുണ നൽകുക തുടങ്ങിയ കാര്യങ്ങളിൽ കാനഡ ശ്രദ്ധകേന്ദ്രീകരിക്കേണ്ടതുണ്ട്.



