കിഴക്കൻ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ കൊമാൻഡയിൽ ക്രിസ്ത്യൻ പള്ളിയ്ക്ക് നേരേ ഉണ്ടായ ഭീകരാക്രമണത്തിൽ 38 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. വീടുകളും കടകളും അക്രമികൾ അഗ്നിക്കിരയാക്കി. ആക്രമണത്തിൽ നിരവധി നാശനഷ്ടങ്ങളുണ്ടായതായും റിപ്പോർട്ടിൽ പറയുന്നു.
ഇരുപതിലേറെ പേർ വെടിയേറ്റാണ് മരിച്ചത്. വീടുകളെ കേന്ദ്രീകരിച്ച് നടത്തിയ ആക്രമണങ്ങളിൽ പൊള്ളലേറ്റാണ് കൂടുതൽ പേരും മരിച്ചത്. ഇനിയും മരണസംഖ്യ ഉയരാനാണ് സാധ്യത
ആക്രമണത്തിന് പിന്നിൽ അലൈഡ് ഡെമോക്രാറ്റിക് ഫോഴ്സ് എന്ന ഉഗാണ്ടൻ ഇസ്ലാമിസ്റ്റ് വിമത സംഘടനയാണെന്നാണ് വിവരം.1990 കളിൽ ഉഗാണ്ടയിൽ രൂപീകരിക്കപ്പെട്ട സംഘടനയാണ് എഡിഎഫ്. സ്വന്തം നാട്ടിലെ സൈനിക സമ്മർദ്ദം മൂലം 2002ൽ ഇവർ കോംഗോയിലേക്ക് തട്ടകം മാറ്റുകയായിരുന്നു. ഐ.എസ്സിനോട് കൂറ് പ്രഖ്യാപിച്ചിട്ടുള്ള സംഘടനകൂടിയാണിത്.
38 killed as Islamic State-backed rebels attack church in Congo



