ഫ്രെഡറിക്ടൺ: ചൈനീസ് കൾച്ചറൽ അസോസിയേഷൻ ഓഫ് ന്യൂ ബ്രൺസ്വിക്കിന്റെ ആഭിമുഖ്യത്തിൽ ശനിയാഴ്ച ഫ്രെഡറിക്ടണിൽ ലൂണാർ ന്യൂ ഇയർ ഗാല സംഘടിപ്പിച്ചിരുന്നു. സംഗീതം, നൃത്തം, വൈവിധ്യമാർന്ന നിറങ്ങൾ എന്നിവയോടെയാണ് ‘Year of the Horse’ നെ ചടങ്ങിൽ വരവേറ്റത്. ‘ചൈനയുടെ നിറങ്ങൾ’ എന്ന പ്രമേയത്തിൽ നടന്ന പരിപാടി നാല് വ്യത്യസ്ത വിഭാഗങ്ങളിലായാണ് അവതരിപ്പിച്ചത്. ബ്ലൂ-ഗ്രീൻ ഓവർച്ചർ, വൈറ്റനിംഗ് ഡോൺ, ക്വയറ്റ് ബ്ലാക്ക്-വാം യെല്ലോ, ക്രിംസൺ ജോയ് അക്രോസ് ദ ലാൻഡ് എന്നിവയായിരുന്നു ഈ വിഭാഗങ്ങൾ.
പരിപാടിക്കായി ഒരു വർഷത്തോളം നീണ്ട തയ്യാറെടുപ്പുകൾ നടത്തിയതായി അസോസിയേഷൻ പ്രസിഡന്റ് ലാൻ ഹു അറിയിച്ചു. 150-ലധികം പ്രകടനക്കാരും സന്നദ്ധപ്രവർത്തകരും ചടങ്ങിന്റെ ഭാഗമായതായും അദ്ദേഹം വ്യക്തമാക്കി. ന്യൂ ബ്രൺസ്വിക്കിലുടനീളം ചൈനീസ് സംസ്കാരം പ്രചരിപ്പിക്കുന്നതിനും വിദ്യാഭ്യാസപരമായ പ്രവർത്തനങ്ങൾക്കുമായി 1977-ലാണ് ഈ അസോസിയേഷൻ രൂപീകരിച്ചത്.
അടുത്ത വർഷം ‘Year of the Goat’ ആഘോഷിക്കുന്നതോടെ അസോസിയേഷൻ അതിന്റെ 50-ാം വാർഷികത്തിലേക്ക് കടക്കും. വാർഷികത്തോടനുബന്ധിച്ച് വിപുലമായ പരിപാടികൾ സംഘടിപ്പിക്കാനാണ് ടീം ലക്ഷ്യമിടുന്നതെന്ന് ലാൻ ഹു പറഞ്ഞു. ഇതിനായുള്ള ആസൂത്രണ യോഗങ്ങൾ ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രാദേശിക സമയം ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ഇംപീരിയൽ തിയേറ്ററിൽ ഗ്രേറ്റർ സെന്റ് ജോൺ ചൈനീസ് കൾച്ചറൽ അസോസിയേഷന്റെ നേതൃത്വത്തിൽ ലൂണാർ ന്യൂ ഇയർ ആഘോഷം നടക്കും. കഴിഞ്ഞ ആഴ്ച ഡീപ്പിൽ ഗ്രേറ്റർ മോങ്ക്ടൺ വിയറ്റ്നാമീസ് അസോസിയേഷന്റെ ആഭിമുഖ്യത്തിലും പുതുവർഷാഘോഷങ്ങൾ സംഘടിപ്പിച്ചിരുന്നു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
‘Chinese Gala’ with music and dance; Chinese Lunar New Year gets off to a great start in New Brunswick



