പേരാമ്പ്ര: ഭരണാധികാരികൾ ജനങ്ങളെ മറക്കരുതെന്നും കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ വെറും ‘പി ആർ വിജയൻ’ ആയി മാറിയിരിക്കുകയാണെന്നും ഷാഫി പറമ്പിൽ എംപി ആരോപിച്ചു. പേരാമ്പ്രയിൽ യുഡിഎഫ് മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യമേഖലയുടെ പുരോഗതിക്കായി മുഖ്യമന്ത്രിയുടെ പരസ്യബോർഡുകൾ സ്ഥാപിക്കുന്ന പണം ചെലവാക്കേണ്ടതില്ലായിരുന്നുവെന്നും അദ്ദേഹം പരിഹസിച്ചു. ബാലുശ്ശേരി മുതൽ പേരാമ്പ്ര വരെ സ്ഥാപിച്ച ഫ്ലക്സുകളുടെ തുകയുണ്ടായിരുന്നെങ്കിൽ പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ ഹർഷീനയ്ക്ക് അർഹമായ നഷ്ടപരിഹാരം നൽകാമായിരുന്നുവെന്നും എംപി ചൂണ്ടിക്കാട്ടി.
ശബരിമലയിലെ സ്വർണ്ണം മോഷ്ടിച്ചവരെ ജനങ്ങൾ തിരിച്ചറിഞ്ഞു കഴിഞ്ഞുവെന്നും അവർക്കെതിരെ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ജനം വിധിയെഴുതുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു. വിശ്വാസികളെ വഞ്ചിച്ചവർക്ക് ജനകീയ കോടതിയിൽ മറുപടി നൽകേണ്ടി വരും. രാഷ്ട്രീയത്തിലെ യഥാർത്ഥ മേലധികാരികൾ ജനങ്ങളാണെന്ന സത്യം നിലവിലെ ഭരണാധികാരികൾ വിസ്മരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ഇടത് സർക്കാരിന്റെ അഴിമതിക്കും ജനവിരുദ്ധ നയങ്ങൾക്കുമെതിരെ ശക്തമായ പ്രതികരണം ഉണ്ടാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
പേരാമ്പ്രയുടെ വികസന ചരിത്രത്തിൽ ഡോ. കെ.ജി. അടിയോടിയുടെ ഏഴ് വർഷക്കാലം സമാനതകളില്ലാത്ത നാഴികക്കല്ലായിരുന്നുവെന്ന് ഷാഫി പറമ്പിൽ ഓർമ്മിപ്പിച്ചു. 55 വർഷത്തെ ചരിത്രം പരിശോധിച്ചാൽ അന്ന് അദ്ദേഹം നടപ്പിലാക്കിയ വികസനത്തിനപ്പുറം മറ്റൊന്നും ചെയ്യാൻ പിന്നീടുള്ളവർക്ക് കഴിഞ്ഞിട്ടില്ല. നിലവിൽ പേരാമ്പ്രയിലെ പല വികസന പദ്ധതികളും വെറും തറക്കല്ലുകളിൽ മാത്രം ഒതുങ്ങി നിൽക്കുകയാണെന്നും ജനങ്ങളെ വഞ്ചിക്കുന്ന സമീപനമാണ് അധികൃതർ സ്വീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Chief Minister is just ‘PR Vijayan’; Shafi Parambil MP strongly criticizes Pinarayi
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



