സെന്റ് ജോൺ: ആശുപത്രി കിടക്കകൾ വേഗത്തിൽ ലഭ്യമാക്കുന്നതിനായി, ദീർഘകാല പരിചരണം ആവശ്യമുള്ള ആശുപത്രി രോഗികൾക്ക് മുൻഗണന നൽകുന്ന നടപടി ന്യൂ ബ്രൺസ്വിക്കിലെ നാല് ആശുപത്രികളിൽ അവസാനിപ്പിച്ചു. മിറാമിഷി, മോങ്ക്ടൺ സിറ്റി, ഡോ. ജോർജസ്-എൽ.-ഡുമണ്ട്, സെന്റ് ജോൺ, ഫ്രെഡറിക്ടൺ എന്നീ പ്രാദേശിക ആശുപത്രികളിൽ താൽക്കാലികമായി നടപ്പാക്കിയ ഈ സംവിധാനം വഴി, ചികിത്സ പൂർത്തിയായ ശേഷവും ആശുപത്രിയിൽ തുടരേണ്ടിവരുന്ന (Alternate-Level-of-Care അഥവാ ALC) രോഗികൾക്ക് നഴ്സിംഗ് ഹോം പ്രവേശനത്തിൽ മുന്നഗണന ലഭിച്ചിരുന്നു. നിലവിൽ, ഫ്രെഡറിക്ടണിലെ ഡോ. എവററ്റ് ചാൽമേഴ്സ് റീജിയണൽ ആശുപത്രിയിൽ മാത്രമാണ് ഈ മുൻഗണനാ ക്രമം തുടരുന്നത്.
സോഷ്യൽ ഡെവലപ്മെന്റ് വകുപ്പ് അറിയിച്ചത് അനുസരിച്ച്, മുൻഗണനാ കാലയളവ് അവസാനിച്ചതോടെ ഈ രോഗികളെല്ലാം ഇനി സാധാരണ പ്രവേശന പട്ടികയിലേക്ക് മാറ്റും. പ്രവിശ്യാ തലത്തിൽ നടപ്പാക്കുന്ന സാധാരണ പ്രക്രിയ അനുസരിച്ച്, നഴ്സിംഗ് ഹോം പ്രവേശനത്തിനായി വകുപ്പിന്റെ അംഗീകാരം ലഭിച്ച തീയതിയുടെ അടിസ്ഥാനത്തിൽ കാലക്രമമനുസരിച്ചാണ് ഇനി വ്യക്തികളെ തിരഞ്ഞെടുക്കുക. ഒക്ടോബർ 31 വരെ, 490 പേരാണ് ഒരു നഴ്സിംഗ് ഹോം ബെഡിനായി ആശുപത്രികളിൽ കാത്തിരിക്കുന്നത് എന്ന് കോളിഷൻ ഓഫ് സീനിയേഴ്സ് വ്യക്തമാക്കുന്നു. 15 മാസത്തിലധികമായി സെന്റ് ജോൺ റീജിയണൽ ആശുപത്രിയിൽ കാത്തിരിക്കുന്ന മാൽക്കം ജോൺസിനെപ്പോലുള്ള രോഗികൾക്ക് നഴ്സിംഗ് ഹോം ലഭിക്കാൻ ആറ് മുതൽ എട്ട് മാസം വരെ വീണ്ടും കാത്തിരിക്കേണ്ടി വരുമെന്ന് ബന്ധുവായ കാരെൻ വിൽസൺ ആശങ്ക പ്രകടിപ്പിച്ചു.
ഈ മുൻഗണനാ നയം പ്രശ്നമുണ്ടാക്കുന്നതായി ടാൻട്രാമർ എം.എൽ.എ. മേഗൻ മിറ്റൺ അഭിപ്രായപ്പെട്ടു. പ്രാദേശിക ആശുപത്രികളിലെ രോഗികൾക്ക് മുൻഗണന നൽകുന്നതിലൂടെ നഴ്സിംഗ് ഹോമിൽ പ്രവേശനം ലഭിക്കാറായ ഗ്രാമീണ മേഖലയിലുള്ള പലരും ലിസ്റ്റിൽ പിന്നോട്ട് പോയെന്നും മാസങ്ങളോളം കാത്തിരിക്കേണ്ട അവസ്ഥ വന്നെന്നും അവർ പറഞ്ഞു. വിഷയത്തിന്റെ ഗൗരവം തിരിച്ചറിയുന്നുണ്ടെങ്കിലും ഇത് ഒറ്റരാത്രികൊണ്ട് സംഭവിച്ച പ്രശ്നമല്ലെന്നും ഒരു പരിഹാരം കണ്ടെത്തുന്നതിനായി എല്ലാ പങ്കാളികളുമായും വകുപ്പുകളുമായും ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും മുതിർന്ന പൗരന്മാരുടെ ചുമതലയുള്ള മന്ത്രി ലൈൻ ചന്താൽ ബൗഡ്രോ വ്യക്തമാക്കി.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Change in New Brunswick hospitals: Long-term care will no longer be a priority!



