ന്യൂഡൽഹി: ഇന്ത്യൻ കറൻസി നോട്ടുകളിൽ നിന്ന് മഹാത്മാഗാന്ധിയുടെ ചിത്രം നീക്കം ചെയ്യാൻ കേന്ദ്ര സർക്കാർ നീക്കം നടത്തുന്നതായി സി.പി.ഐ.എം രാജ്യസഭാ എം.പി ജോൺ ബ്രിട്ടാസ് ആരോപിച്ചു. ഇതുസംബന്ധിച്ച ഔദ്യോഗിക നിഷേധങ്ങൾ നിലനിൽക്കെ തന്നെ, ആദ്യഘട്ട ഉന്നതതല ചർച്ചകൾ പൂർത്തിയായതായി അദ്ദേഹം ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു. രാജ്യത്തിന്റെ പ്രതീകങ്ങളെ മാറ്റിയെഴുതാനുള്ള ബോധപൂർവ്വമായ ശ്രമത്തിന്റെ ഭാഗമാണിതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഗാന്ധിജിക്ക് പകരം ഇന്ത്യയുടെ സംസ്കാരം കൂടുതൽ വ്യക്തമാക്കുന്ന ‘ഭാരത മാതാ’ ഉൾപ്പെടെയുള്ള ചിത്രങ്ങൾ നോട്ടുകളിൽ ഉൾപ്പെടുത്താനാണ് ചർച്ചകൾ നടക്കുന്നതെന്നാണ് വിവരം. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെ (MGNREGA) പേര് മാറ്റി പുതിയ നിയമം കൊണ്ടുവന്നതിന് പിന്നാലെയാണ് കറൻസിയിലെ ചിത്രത്തെക്കുറിച്ചുള്ള ഈ വെളിപ്പെടുത്തൽ പുറത്തുവരുന്നത്. 1996 മുതൽ ഇന്ത്യൻ നോട്ടുകളിൽ ഗാന്ധിജിയുടെ ചിത്രം സ്ഥിര സാന്നിധ്യമാണ്.
നേരത്തെ 2022-ലും സമാനമായ വാർത്തകൾ പ്രചരിച്ചപ്പോൾ അത്തരമൊരു നീക്കമില്ലെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കിയിരുന്നു. എന്നാൽ തൊഴിലുറപ്പ് പദ്ധതിയുടെ പേരിൽ നിന്ന് ഗാന്ധിജിയെ ഒഴിവാക്കിയ സർക്കാർ നടപടി പ്രതിപക്ഷത്തിന് ഇടയിൽ വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ഗാന്ധിയൻ പാരമ്പര്യത്തെയും അടയാളങ്ങളെയും ഇല്ലാതാക്കാനുള്ള രാഷ്ട്രീയ അജണ്ടയാണ് ഇതിന് പിന്നിലെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Central government moves to remove Gandhi's image from Indian currency? High-level discussions held, says John Brittas MP


