ഓഗസ്റ്റ് മാസത്തെ രണ്ടാമത്തെ എക്സ്പ്രസ് എൻട്രി ഡ്രോ നടത്തി ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC).കാനഡയിൽ സ്ഥിരതാമസത്തിന് അപേക്ഷിക്കുന്നതിനുള്ള എക്സ്പ്രസ് എൻട്രി സംവിധാനത്തിന് കീഴിലുള്ള കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ് (CEC) വിഭാഗത്തിൽ 1,000 പേർക്ക് ഇൻവിറ്റേഷൻ അയച്ചു. ഇന്ന് നടന്ന ഡ്രോയിൽ കോംപ്രിഹെൻസീവ് റാങ്കിംഗ് സിസ്റ്റം (CRS) സ്കോർ 534 അല്ലെങ്കിൽ അതിൽ കൂടുതലുള്ള ഉദ്യോഗാർത്ഥികളെയാണ് പരിഗണിച്ചത്. 2025 ഓഗസ്റ്റ് 3, 06:22 UTCക്ക് മുൻപ് എക്സ്പ്രസ് എൻട്രി പ്രൊഫൈൽ ഉള്ളവർക്കാണ് ഇൻവിറ്റേഷൻ ലഭിച്ചത്.
ഈ വർഷം ഇതുവരെ, എക്സ്പ്രസ് എൻട്രി വഴി 50,628 ഇൻവിറ്റേഷനുകൾ (ITA) IRCC അയച്ചിട്ടുണ്ട്. ഈ വർഷത്തെ നറുക്കെടുപ്പുകൾ പ്രധാനമായും PNP, CEC, ഫ്രഞ്ച് ഭാഷാ പ്രാവീണ്യമുള്ളവർ, അതോടൊപ്പം മുൻഗണനാ തൊഴിൽ വിഭാഗങ്ങൾ എന്നിവയ്ക്ക് മുൻഗണന നൽകിയാണ് നടത്തിയിട്ടുള്ളത്.
കാനഡയിൽ തൊഴിൽ പരിചയമുള്ള വിദഗ്ധ തൊഴിലാളികൾക്കായി രൂപകൽപ്പന ചെയ്ത ഒരു കുടിയേറ്റ പ്രോഗ്രാമാണ് കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ്. ഈ പ്രോഗ്രാം വഴി കാനഡയിൽ ഒരു വർഷമെങ്കിലും പ്രവർത്തിച്ച പരിചയമുള്ളവർക്ക് സ്ഥിര താമസത്തിന് അപേക്ഷിക്കാം.
CEC expressentry draw



