ആൽബർട്ട പ്രീമിയർ ഡാനിയേൽ സ്മിത്ത് കാനഡയുടെ പുതിയ പ്രധാനമന്ത്രി മാർക്ക് കാർണിയുമായി കൂടിക്കാഴ്ച നടത്തി. വെള്ളിയാഴ്ച നടന്ന ഈ ആദ്യ കൂടിക്കാഴ്ചയെ സന്തോഷകമായ ഒരു കൂടിക്കാഴ്ചയായിരുന്നു എന്നാണ് പറഞ്ഞത്. കൂടിക്കാഴ്ചയ്ക്കിടെ, ആൽബർട്ടയുടെ എണ്ണ, വാതകം, കാർഷിക ഉൽപ്പന്നങ്ങൾ എന്നിവയുടെ വിപണി പ്രവേശനം വർധിപ്പിക്കുന്നതിനായി രാജ്യനിർമ്മാണ പദ്ധതികൾ മുന്നോട്ട് കൊണ്ടു പോകുമെന്ന് കാർണി ഉറപ്പു നൽകിയതായി സ്മിത്ത് വ്യക്തമാക്കി.
അമേരിക്കയുമായുള്ള വ്യാപാര സംഘർഷത്തെക്കുറിച്ചും ഇരുവരും ചർച്ച നടത്തി. മുൻ ഫെഡറൽ നയങ്ങളുടെ സാമ്പത്തിക ആഘാതം പഴയ പടിയാക്കുന്നതിന് സഹകരണം ആവശ്യമാണെന്ന് സ്മിത്ത് പറഞ്ഞു. എങ്കിലും, ഈ കൂടിക്കാഴ്ചയെ പുതിയ തുടക്കമായി കാണുന്നു എന്ന് അവർ വ്യക്തമാക്കി.
ഫെഡറൽ-പ്രൊവിൻഷ്യൽ ബന്ധങ്ങളിൽ പുതിയ അധ്യായമാണ് ഈ കൂടിക്കാഴ്ച സൂചിപ്പിക്കുന്നത്. ആൽബർട്ടയുടെ സാമ്പത്തിക പുരോഗതിക്കും പ്രാദേശിക വികസനത്തിനും പ്രധാനമായ ഈ ചർച്ചകൾ ഭാവിയിൽ കൂടുതൽ ഫലപ്രദമായ നയപരിഷ്കാരങ്ങൾക്ക് വഴിതെളിച്ചേക്കാം. രാജ്യത്തിന്റെ വികസനത്തിൽ പ്രാദേശിക താൽപ്പര്യങ്ങളെ മുൻഗണന നൽകുന്ന നയങ്ങളിലേക്കുള്ള മാറ്റത്തെയാണ് ഈ കൂടിക്കാഴ്ച സൂചിപ്പിക്കുന്നത്.


