കാൽഗറി ∙ സ്വാതിതിരുനാൾ രാമവർമ്മ മഹാരാജാവിൻ്റെ അമൂല്യ കൃതികൾ കോർത്തിണക്കി ‘സാമോദം ചിന്തയാമി’ എന്ന കർണാടക സംഗീത കച്ചേരി സെപ്റ്റംബർ 21ന് കാൽഗറിയിലെ റെൻഫ്രൂ കമ്യൂണിറ്റി ഹാളിൽ നടക്കും.
സ്വാതിതിരുനാൾ മഹാരാജാവിൻ്റെ വിവിധ ഭാഷകളിലുള്ള കൃതികൾ, പദങ്ങൾ, ഭജൻ, തില്ലാന എന്നിവ ഉൾപ്പെടുത്തിക്കൊണ്ടുള്ള വ്യത്യസ്തമായ സംഗീത സദസ്സാണ് ഈ പരിപാടി. ദക്ഷിണ ഭാരത സംഗീതത്തിൻ്റെ പാരമ്പര്യവും സംസ്കാരവും ആസ്വാദകരിലേക്ക് എത്തിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ADVERTISEMENT
മമതാ നമ്പൂതിരി (വോക്കൽ), ആദിത്യ നാരായണൻ (മൃദംഗം), മുകുന്ദ് കൃഷ്ണൻ (വയലിൻ) എന്നിവരാണ് കച്ചേരി അവതരിപ്പിക്കുന്നത്. ചലച്ചിത്രതാരം ബാബു നമ്പൂതിരിയുടെ മകളാണ് മമതാ നമ്പൂതിരി. പ്രവേശനം പാസുകൾ വഴി നിയന്ത്രിക്കും.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
Carnatic music concert in Calgary



