കാനഡയിലെ ഭൂരിപക്ഷം പൗരന്മാരും പാർലമെന്റിൽ രാഷ്ട്രീയ സഹകരണം ആഗ്രഹിക്കുന്നതായി നാനോസ് റിസർച്ച് നടത്തിയ പുതിയ സർവേ റിപോർട്ടുകൾ പുറത്ത്. പ്രത്യേകിച്ച് യുഎസുമായുള്ള ബന്ധങ്ങളും ഡൊണാൾഡ് ട്രംപിന്റെ താരിഫ് നയങ്ങളും കൈകാര്യം ചെയ്യുന്നതിൽ. ഏകദേശം 75% പേർ പ്രതിപക്ഷ പാർട്ടികളിൽ നിന്ന് ഒരു ഐക്യ സമീപനം ഇഷ്ടപ്പെടുന്നു, എന്നാൽ 25% മാത്രമേ ലിബറൽ സർക്കാരിനെ ഉത്തരവാദിത്തപ്പെടുത്തുന്നതിന് അനുകൂലിക്കുന്നുള്ളൂ. കാനഡയിലെ മുതിർന്ന പൗരന്മാരും ക്യൂബെക്കുകാരും യുവാക്കളെയും പ്രെയറികളിലുള്ളവരെയും അപേക്ഷിച്ച്, ഐക്യത്തിന് കൂടുതൽ പിന്തുണ നൽകുന്നു.
പ്രധാനമന്ത്രി മാർക്ക് കാർണിയുടെ പുതിയ സർക്കാരിന് ഏറ്റവും പ്രധാനപ്പെട്ടത് യുഎസുമായി നല്ല ബന്ധം പുലർത്തുന്നതാണ് (മൂന്നു പേരിൽ ഒരാൾ ഇങ്ങനെ പറഞ്ഞു). അതിന് ശേഷം പ്രധാനമായും ചർച്ചയായത് ജീവിക്കുന്ന ചെലവുകൾ കുറയ്ക്കുന്നതും (21% പേർ ഈ വിഷയം ഉയര്‍ത്തി) ആയിരുന്നു. ആരോഗ്യ സംരക്ഷണം (15%) മൂന്നാം സ്ഥാനത്താണ്. കാനഡയിലെ പ്രായമായവരും ക്യൂബെക്കിൽ ഉള്ളവരും പ്രധാനമായി അമേരിക്കയുമായി ഉള്ള ബന്ധം മനസ്സിലാക്കാൻ ശ്രമിക്കുമ്പോൾ, യുവാക്കളും പ്രെയറി പ്രദേശത്തെ ആളുകളും ഭവന വിലയും അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും കുറച്ച് ചെലവിൽ വീടുണ്ടാക്കാനുള്ള സാധ്യതകളും കുറിച്ചാണ് കൂടുതൽ ചിന്തിക്കുന്നതെന്ന് surveyil എടുത്തുപറയുന്നു.
പ്രാദേശിക വ്യത്യാസങ്ങൾ വ്യക്തമായി കാണാം. പ്രെയറികളിൽ, താങ്ങാനാവുന്ന വില ആണ് പ്രധാന ആശങ്ക (33%). ഒന്റാറിയോയിലും ക്യൂബെക്കിലും, യുഎസുമായുള്ള ബന്ധങ്ങൾക്ക് മുൻഗണന നൽകുന്നു. അറ്റ്ലാന്റിക് കാനഡയിൽ, താങ്ങാനാവുന്ന വിലയും യുഎസുമായുള്ള ബന്ധങ്ങളും തമ്മിൽ അഭിപ്രായങ്ങൾ വിഭജിക്കപ്പെട്ടിരിക്കുന്നു. രണ്ടാമത്തെ പ്രധാനപ്പെട്ട പ്രശ്നങ്ങളെക്കുറിച്ച് പറയുമ്പോൾ, ആരോഗ്യ സംരക്ഷണമാണ് മുന്നിൽ (25%), തുടർന്ന് താങ്ങാനാവുന്ന വിലയും ഭവന നിർമ്മാണവും വരുന്നു.



