📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Canada

വാൻകൂവറിൽ സിഖ് നേതാവിന് വധഭീഷണിയെന്ന് പോലീസ് മുന്നറിയിപ്പ്: ഇന്ത്യൻ ആസൂത്രണമെന്ന് ആരോപണം

Canada Varthakal by Canada Varthakal
February 25, 2026
in Canada
Reading Time: 1 min read
Moninder Singh

CREDITS gOOgLE

വാൻകൂവർ: വാൻകൂവറിലെ പ്രമുഖ സിഖ് നേതാവായ മോനിന്ദർ സിംഗിന് വധഭീഷണിയുണ്ടെന്ന് പോലീസ് മുന്നറിയിപ്പ് നൽകി. സിഖ് ഫെഡറേഷൻ ഓഫ് കാനഡയുടെ തലവനായ മോനിന്ദർ സിംഗിനും അദ്ദേഹത്തിന്റെ കുടുംബത്തിനും നേരെ ഭീഷണി നിലനിൽക്കുന്നുണ്ടെന്ന് വാൻകൂവർ പോലീസ് നേരിട്ടെത്തി അറിയിക്കുകയായിരുന്നു. ഒരു രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഈ ‘ഡ്യൂട്ടി ടു വാൺ’ (Duty to Warn) നോട്ടീസ് കൈമാറിയത്. ഖാലിസ്ഥാൻ പ്രസ്ഥാനത്തെ പിന്തുണയ്ക്കുന്ന മോനിന്ദർ സിംഗ്, മുൻപ് കൊല്ലപ്പെട്ട ഹർദീപ് സിംഗ് നിജ്ജറിനൊപ്പം 2022-ലും സമാനമായ പോലീസ് മുന്നറിയിപ്പ് ലഭിച്ചിട്ടുള്ള വ്യക്തിയാണ്.

തന്റെ രാഷ്ട്രീയ നിലപാടുകൾക്കും മനുഷ്യാവകാശ പ്രവർത്തനങ്ങൾക്കും തടയിടാൻ ഇന്ത്യൻ ഗവൺമെന്റ് ക്രിമിനൽ സംഘങ്ങളെ ഉപയോഗിക്കുകയാണെന്ന് മോനിന്ദർ സിംഗ് ആരോപിച്ചു. കാനഡയിലെ ബിഷ്‌ണോയ് ഗ്യാങ് പോലുള്ള ക്രിമിനൽ ശൃംഖലകൾ വഴി ഇന്ത്യ ഇത്തരം കൊലപാതകങ്ങൾ ആസൂത്രണം ചെയ്യുന്നുവെന്നാണ് അദ്ദേഹത്തിന്റെ വാദം. ഹർദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കാനഡയും ഇന്ത്യയും തമ്മിൽ നേരത്തെ നയതന്ത്ര ബന്ധം വഷളായിരുന്നു. ശേഷം ഇരുരാജ്യങ്ങളും നയതന്ത്രബന്ധം ദൃഢമാക്കാൻ ശ്രമിക്കുകയും ഇതിന്റെ ഭാ​ഗമായി കനേഡിയൻ മാർക്ക് കാർണി ഇന്ത്യ സന്ദർശിക്കാൻ ഒരുങ്ങുകയും ചെയ്യുന്നതിനിടയിലാണ് ഇത്തരമൊരു സംഭവം ഉണ്ടാകുന്നത്. ഈ സാഹചര്യത്തിൽ സുരക്ഷാ പ്രശ്നങ്ങൾ പരിഹരിക്കാതെ പ്രധാനമന്ത്രി മാർക്ക് കാർണി ഇന്ത്യയുമായി വ്യാപാര ചർച്ചകൾ നടത്തുന്നത് സിഖ് സമൂഹത്തെ വഞ്ചിക്കുന്നതിന് തുല്യമാണെന്ന് മോനിന്ദർ സിംഗ് പറഞ്ഞു.

ADVERTISEMENT

എന്നാൽ കാനഡയുടെ ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്ന് ഇന്ത്യ ആവർത്തിച്ചു. ആരോപണം ഉന്നയിക്കുന്നവർ അതിനുള്ള തെളിവുകൾ ഹാജരാക്കണമെന്നും തെളിവുകളില്ലാതെ വിരൽ ചൂണ്ടുന്നത് ശരിയല്ലെന്നും കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ ദിനേഷ് പട്നായിക് പ്രതികരിച്ചു. കാനഡയിലെ ക്രിമിനൽ സംഘങ്ങളുടെ പ്രവർത്തനം അവിടുത്തെ ക്രമസമാധാന പ്രശ്നമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിലെ വിഘടനവാദികൾക്ക് കാനഡ സുരക്ഷിത താവളം ഒരുക്കുന്നുവെന്ന പരാതിയും ഇന്ത്യ ഉന്നയിച്ചിട്ടുണ്ട്. നയതന്ത്ര തലത്തിൽ അസ്വാരസ്യങ്ങൾ തുടരുമ്പോഴും സാമ്പത്തിക താല്പര്യങ്ങൾ മുൻനിർത്തി കാർണി നടത്തുന്ന ഇന്ത്യൻ സന്ദർശനം കാനഡയിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Canadian police warn Sikh activist of threat to life as Carney announces India visit

Ad 1
Ad 2
Ad 3

Related Posts

കാനഡയിലെ കായിക മേഖലയിൽ മാറ്റം വേണമെന്ന് റിപ്പോർട്ട്; മെഡലുകളേക്കാൾ പ്രാധാന്യം സുരക്ഷയ്ക്ക് നൽകണമെന്ന് ആവശ്യം
Canada

കാനഡയിലെ കായിക മേഖലയിൽ മാറ്റം വേണമെന്ന് റിപ്പോർട്ട്; മെഡലുകളേക്കാൾ പ്രാധാന്യം സുരക്ഷയ്ക്ക് നൽകണമെന്ന് ആവശ്യം

by Canada Varthakal
March 29, 2026
flag
Canada

കാനഡയിൽ അടിമുടി മാറ്റം: ഏപ്രിൽ ഒന്നു മുതൽ സാധാരണക്കാർക്ക് ആശ്വാസമായി പുതിയ ഫെഡറൽ നിയമങ്ങൾ

by Canada Varthakal
March 28, 2026
border
Canada

USMCA കരാർ പുനപരിശോധന; നിർമ്മാണ മേഖലയ്ക്ക് വൻ തിരിച്ചടി; വെല്ലുവിളിയിൽ വിൻഡ്സർ

by Canada Varthakal
March 28, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.