ആമസോണിൽ നിന്ന് വാങ്ങിയ സെക്സ്ടോയ് ഉപയോഗിക്കുന്നതിനിടെ ഗുരുതരമായ പരിക്കേറ്റെന്ന് ആരോപിച്ച് ബ്രിട്ടീഷ് കൊളംബിയക്കാരനായ ഒരാൾ ആമസോൺ സെല്ലർക്കെതിരെ കേസ് ഫയൽ ചെയ്തു. ജോയ്ഫുൾ-സി.എ എന്ന സെല്ലറിൽ നിന്നാണ് ഇയാൾ ഈ സെക്സ്ടോയ് വാങ്ങിയത്. എന്നാൽ, ഉൽപ്പന്നം എങ്ങനെ ഉപയോഗിക്കണം എന്നതിനെക്കുറിച്ചുള്ള നിർദ്ദേശങ്ങളൊന്നും ലഭിച്ചില്ലെന്ന് ഇയാൾ പരാതിയിൽ പറയുന്നു.
2023 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പരാതിക്കാരൻ സെക്സ്ടോയ് ഉപയോഗിക്കുന്നതിനിടെ ഇതിന്റെ സക്ഷൻ ഫീച്ചർ പെട്ടെന്ന് ശക്തമാവുകയായിരുന്നു. അത് ഓഫ് ചെയ്യാൻ ശ്രമിച്ചപ്പോൾ സക്ഷൻ കൂടുതൽ ശക്തമാവുകയും, ലൈംഗികാവയവം ഉപകരണത്തിൽ നിന്ന് പുറത്തെടുക്കാൻ സാധിക്കാതെ വരികയും ചെയ്തു. ഇതിന്റെ ഫലമായി ലൈംഗികാവയവത്തിന് ഗുരുതരമായ പരിക്കുകൾ, ചർമ്മത്തിൽ അസ്വസ്ഥത, ഹെർണിയ എന്നിവ സംഭവിച്ചതായാണ് പരാതിക്കാരൻ ആരോപിക്കുന്നത്.
ഈ കേസിൽ ആമസോൺ കാനഡയെയും പ്രതിചേർത്തിട്ടുണ്ട്. ഉൽപ്പന്നം എങ്ങനെ ശരിയായി ഉപയോഗിക്കണം, എങ്ങനെ ഓൺ/ഓഫ് ചെയ്യണം, സക്ഷൻ എങ്ങനെ കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം, എന്തെങ്കിലും പ്രശ്‌നങ്ങൾ ഉണ്ടായാൽ എന്ത് ചെയ്യണം എന്നതിനെക്കുറിച്ചുള്ള നിർദ്ദേശങ്ങൾ നൽകുന്നതിൽ ആമസോണും ജോയ്ഫുൾ-സി.എയും പരാജയപ്പെട്ടു എന്നാണ് പരാതിയിൽ പറയുന്നത്. ഒരു മുന്നറിയിപ്പോ നിർദ്ദേശമോ നൽകിയിട്ടില്ലെന്നും പരാതിക്കാരൻ ആരോപിക്കുന്നു.
ഉപഭോക്താക്കൾ ഉൽപ്പന്നം ഉപയോഗിക്കുന്നതിന് മുമ്പ് എല്ലാ ലേബലുകളും മുന്നറിയിപ്പുകളും നിർദ്ദേശങ്ങളും വായിക്കണമെന്ന് ആമസോൺ ലിസ്റ്റിംഗിൽ നിർദേശിച്ചിരുന്നു. എന്നാൽ, ഈ സെക്സ് ടോയ്സിൽ ചെറിയ ഭാഗങ്ങൾ ഉള്ളതുകൊണ്ട് കുട്ടികൾക്ക് ശ്വാസംമുട്ടൽ ഉണ്ടാവാം എന്ന മുന്നറിയിപ്പ് മാത്രമാണ് നൽകിയിരുന്നത്. ഈ ആരോപണങ്ങളൊന്നും ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല. സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ ആമസോണോ ജോയ്ഫുൾ-സി.എയോ ഇതുവരെ തയ്യാറായിട്ടില്ല.
Canadian man given sex toy to work with!; Serious injury to genitals, case filed against Amazon



