വിശ്വസിക്കാനാവുന്നില്ലെങ്കിലും ഇത് വിശ്വസിച്ചേ മതിയാകൂ! കാനഡയുടെ പ്രിയപ്പെട്ട ന്യൂട്ടെല്ല (Nutella) കമ്പനിയുടെ ഏറ്റവും പുതിയ പരസ്യ കാമ്പയിനിൽ ഇടം നേടിയിരിക്കുന്നത് ആൽബെർട്ടയിൽ നിന്നുള്ള ഫോട്ടോഗ്രാഫറായ സീൻ സിമ്മൺസിന്റെ ചിത്രം! ലക്ഷക്കണക്കിന് ആളുകൾ ദിവസവും കാണുന്ന ന്യൂട്ടെല്ല കുപ്പികളിൽ ഇനി ഇദ്ദേഹം പകർത്തിയ കാനഡയുടെ ദൃശ്യഭംഗി നിറയും.
കാനഡയുടെ മനോഹരമായ ആറ് സ്ഥലങ്ങളെ അവതരിപ്പിക്കുന്ന ന്യൂട്ടെല്ലയുടെ “സേവർ ദി ബ്യൂട്ടി ഓഫ് കാനഡ” കാമ്പയിനിലേക്കാണ് സീൻ സിമ്മൺസിന്റെ ചിത്രം തിരഞ്ഞെടുക്കപ്പെട്ടത്. ജാസ്പറിൽ നിന്നുള്ള പിരമിഡ് മൗണ്ടന്റെയും പട്രീഷ്യ തടാകത്തിന്റെയും മാസ്മരിക ചിത്രം നട്ടെല്ലിന്റെ കുപ്പികളിൽ നിറയുമ്പോൾ, അതിലൂടെ കാനഡയുടെ സൗന്ദര്യം ലോകമെമ്പാടുമുള്ള വീടുകളിലേക്ക് എത്തുകയാണ്.
“ഇതൊരു സന്തോഷകരമായ അപ്രതീക്ഷിത സമ്മാനമായിരുന്നവെന്നാണ് ” സീൻ സിമ്മൺസ് പറയുന്നത്. “കുറച്ച് മാസങ്ങൾക്ക് മുൻപ് ഒരു ചിത്രം ലൈസൻസ് ചെയ്യുന്നതിനെക്കുറിച്ച് ഒരു വിളി വന്നിരുന്നു. അന്നെനിക്ക് ഇതിന്റെ പ്രാധാന്യം മനസ്സിലായില്ല. എന്നാൽ, കഴിഞ്ഞ ആഴ്ച വീണ്ടും വിളിച്ചപ്പോഴാണ് ഉൽപ്പന്നം കടകളിൽ എത്തിക്കഴിഞ്ഞെന്ന് ഞാൻ അറിയുന്നത്. ആ നിമിഷം ശരിക്കും അത്ഭുതപ്പെട്ടുപോയിയെന്ന് അദ്ദേഹം പറയുന്നു!.
2014-ൽ ജാസ്പറിലേക്ക് നടത്തിയ യാത്രക്കിടയിലാണ് ഈ വിസ്മയ ചിത്രം സീൻ സിമ്മൺസ് പകർത്തിയത്. “അതൊരു ‘ശരിയായ സ്ഥലത്ത്, ശരിയായ സമയം’ എന്ന അവസ്ഥയായിരുന്നു. നല്ലൊരു ചിത്രത്തിനായി ഒരുപാട് സമയവും കഷ്ടപ്പാടും സഹിക്കാറുണ്ട്. സൂര്യൻ ഉദിച്ചുയർന്നപ്പോൾ ആകാശം മുഴുവൻ പ്രകാശിച്ചു, ആ നിമിഷം ക്യാമറയിലാക്കി!” – അദ്ദേഹം ആ നിമിഷം ഓർത്തെടുത്തു.
തന്റെ ചിത്രം ഒരു ലോകോത്തര കമ്പനിയുടെ ഉൽപ്പന്നത്തിൽ കാണുമ്പോൾ ഉണ്ടാകുന്ന അനുഭവം “ഒരുതരം യഥാർത്ഥമല്ലാത്ത അനുഭവം” ആണെന്ന് സീൻ സിമ്മൺസ് പറയുന്നു. “തന്റെ ചിത്രം ഒരാളുടെ അടുക്കളയിലോ ഷെൽഫിലോ ഉണ്ടെന്ന് അറിയുന്നതും, സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഉൽപ്പന്നം കൈയ്യിൽ പിടിച്ച് തനിക്ക് ചിത്രങ്ങൾ അയക്കുന്നതും വളരെ രസകരമായ ഒരനുഭവമാണ്!” – അദ്ദേഹം ആഹ്ലാദം പങ്കുവെച്ചു.
ടൊറന്റോ, മോൺട്രിയൽ, വാൻകൂവർ തുടങ്ങി കാനഡയിലെ മറ്റ് മനോഹര സ്ഥലങ്ങളും ഈ കാമ്പയിനിന്റെ ഭാഗമാണ്. സീൻ സിമ്മൺസിന്റെ കൂടുതൽ ചിത്രങ്ങൾ അദ്ദേഹത്തിന്റെ വെബ്സൈറ്റിലും ഇൻസ്റ്റാഗ്രാം പേജിലും ലഭ്യമാണ്. ഈ ഫോട്ടോഗ്രാഫറുടെ ഈ നേട്ടം നമുക്കെല്ലാവർക്കും അഭിമാനിക്കാവുന്ന ഒന്നു തന്നെയാണ് എന്നതിൽ സംശയമില്ല..
Canadian beauty blooms in Nutella bottles!; This is the magic captured by Sean Simmons' camera!



