ഒന്റാരിയോ: ഹാമിൽട്ടൺ സ്വദേശിയായ ഗണ്ണർ സെബാസ്റ്റ്യൻ ഹാൽമേജൻ വ്യാഴാഴ്ച മരിച്ചതായി നാഷണൽ ഡിഫൻസ് ഡിപ്പാർട്ട്‌മെന്റ് വെള്ളിയാഴ്ച രാത്രി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു. ‘ഓപ്പറേഷൻ റീഅഷുറൻസ്’ (Operation REASSURANCE) ദൗത്യത്തിന്റെ ഭാഗമായി ലാത്വിയയിൽ ആയിരുന്നു ഇദ്ദേഹം. മരണകാരണം സംബന്ധിച്ച വിശദാംശങ്ങൾ മന്ത്രാലയം വെളിപ്പെടുത്തിയിട്ടില്ല. നിലവിൽ ലാത്വിയൻ മിലിട്ടറി പോലീസും കനേഡിയൻ ഫോഴ്‌സ് മിലിട്ടറി പോലീസും സംഭവത്തിൽ സംയുക്ത അന്വേഷണം നടത്തിവരികയാണെന്ന് അധികൃതർ വ്യക്തമാക്കി.
ന്യൂ ബ്രൺസ്‌വിക്കിലെ ഒറോമോക്റ്റോയിലുള്ള ഫോർത്ത് ആർട്ടിലറി റെജിമെന്റിലായിരുന്നു ഹാൽമേജൻ സേവനമനുഷ്ഠിച്ചിരുന്നത്. കഴിഞ്ഞ മൂന്ന് വർഷമായി സൈന്യത്തിന്റെ ഭാഗമായ അദ്ദേഹത്തിന്റെ ആദ്യ വിദേശ വിന്യാസമായിരുന്നു ഇത്. ഹാൽമേജന്റെ സേവന സന്നദ്ധതയെയും അർപ്പണബോധത്തെയും ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ ജെന്നി കാരിഗ്നാൻ അനുസ്മരിച്ചു. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമായി വരികയാണെന്ന് സൈനിക അധികാരികൾ അറിയിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
Canadian Armed Forces member dies in Latvia, Ministry of Defence says; cause of death unclear



