ഒന്റാരിയോ: കാനഡയിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയും രണ്ടാം ലോകമഹായുദ്ധ സേനാനിയുമായിരുന്ന ബർഡെറ്റ് ‘ബർഡ്’ സിസ്‌ലർ അന്തരിച്ചു. ഒന്റാരിയോയിലെ ഫോർട്ട് എറിയിലുള്ള വസതിയിലായിരുന്നു അന്ത്യമെന്ന് ഇദ്ദേഹത്തിന്റെ കുടുംബം ഔദ്യോഗികമായി അറിയിച്ചു. 110 വയസ്സായിരുന്നു. വാർദ്ധക്യസഹജമായ കാരണങ്ങളാൽ വ്യാഴാഴ്ചയായിരുന്നു മരണം സംഭവിച്ചത്. 111-ാം പിറന്നാൾ ആഘോഷിക്കാൻ രണ്ടാഴ്ച മാത്രം ബാക്കിനിൽക്കെയാണ് അന്ത്യം.
രണ്ടാം ലോകമഹായുദ്ധത്തിൽ സജീവമായി പങ്കെടുത്ത ബർഡെറ്റ് സിസ്‌ലർ, കാനഡയിലെ ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും പ്രായമേറിയ വ്യക്തി എന്ന നിലയിൽ വലിയ ആദരവ് നേടിയിരുന്നു. ഇദ്ദേഹത്തിന്റെ വിയോഗം തങ്ങളുടെ കുടുംബത്തിനും സമൂഹത്തിനും വലിയ നഷ്ടമാണെന്ന് മകൻ നോർം സിസ്‌ലർ പറഞ്ഞു. ഇത്രയും കാലം തങ്ങൾക്കൊപ്പം അദ്ദേഹം ഉണ്ടായിരുന്നു എന്നത് വലിയ ഭാഗ്യമായി കരുതുന്നതായും സമൂഹത്തിലും ലീജിയനിലും അദ്ദേഹം വലിയ സ്വാധീനം ചെലുത്തിയിരുന്നതായും മകൻ കൂട്ടിച്ചേർത്തു.
മൃതദേഹം ഏപ്രിൽ 9-ന് ഫോർട്ട് എറിയിലെ ബെൻനർ ഫ്യൂണറൽ ഹോമിൽ പൊതുദർശനത്തിന് വെക്കും. തുടർന്നായിരിക്കും സംസ്‌കാര ചടങ്ങുകൾ നടക്കുക. ഫോർട്ട് എറിയിലെ പ്രാദേശിക കൂട്ടായ്മകളിലും സേനാനികളുടെ സംഘടനകളിലും അദ്ദേഹം സജീവ സാന്നിധ്യമായിരുന്നു. സൂപ്പർ സെന്റനേറിയൻ വിഭാഗത്തിൽ ഉൾപ്പെട്ടിരുന്ന ഇദ്ദേഹത്തിന്റെ വിയോഗത്തിൽ നിരവധി പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Canada's oldest person, Burdett Sister, dies at 110




