ഓട്ടവ: സ്ഥിരതാമസത്തിനായി കാനഡയിൽ എത്തുന്നവരിൽ ഉയർന്ന വിദ്യാഭ്യാസം നേടിയവരും വിദഗ്ധരുമായ കുടിയേറ്റക്കാർ അഞ്ച് വർഷത്തിനുള്ളിൽ രാജ്യം വിട്ടുപോകുന്നതായി റിപ്പോർട്ട്. ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കനേഡിയൻ സിറ്റിസൺഷിപ്പ് (ഐസിസി) പുറത്തുവിട്ട “ദി ലീക്കി ബക്കറ്റ് 2025” എന്ന റിപ്പോർട്ടിലാണ് ഈ നിർണ്ണായക കണ്ടെത്തൽ.
ഡോക്ടറേറ്റ് ബിരുദമുള്ള വിദഗ്ധരാണ് ബിരുദധാരികളെക്കാൾ രണ്ടിരട്ടിയിലധികം വേഗത്തിൽ കാനഡ വിടുന്നത്. വരുമാന വളർച്ചയില്ലാത്തതും വിദ്യാഭാസത്തിന് അനുസരിച്ചല്ലാത്തതുമായ ജോലികൾ ലഭിക്കുമ്പോളാണ് ‘ഓൺവേർഡ് മൈഗ്രേഷൻ’ (മറ്റൊരു രാജ്യത്തേക്ക് പോകൽ) എന്ന ഈ പ്രവണത കൂടുന്നത്. നിർമ്മാണം, എഞ്ചിനീയറിങ്, ഐടി, ധനകാര്യം തുടങ്ങിയ പ്രധാന മേഖലകളിലെ വിദഗ്ധരാണ് അതിവേഗം കാനഡ വിടുന്നത്. സാമ്പത്തിക വെല്ലുവിളികളെ നേരിടാനും അന്താരാഷ്ട്ര വ്യാപാരം വർദ്ധിപ്പിക്കാനുമുള്ള കാനഡയുടെ ശ്രമങ്ങൾക്ക് ഈ പ്രവാസം വലിയ തിരിച്ചടിയാണെന്ന് ഐസിസി മേധാവി ഡാനിയേൽ ബെർണാർഡ് മുന്നറിയിപ്പ് നൽകി.
കുടിയേറ്റക്കാരെ രാജ്യത്തേക്ക് എത്തിക്കുന്നതിലുപരി അവരെ കാനഡയിൽ നിലനിർത്താൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് റിപ്പോർട്ട് ആവശ്യപ്പെടുന്നു. നിലവിലെ പ്രവണത തുടർന്നാൽ 2031 ആകുമ്പോഴേക്കും ഇരുപതിനായിരത്തിലധികം കുടിയേറ്റക്കാർ രാജ്യം വിടുമെന്നാണ് ഐസിസിയുടെ കണക്കുകൂട്ടൽ.
Canada’s highly skilled immigrants are leaving the fastest: report
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



