അമേരിക്കയിലെ H-1B വിസക്കാർക്ക് കാനഡയിൽ സ്ഥിരതാമസമാക്കാനും ജോലി ചെയ്യാനുമായി ഒരു അതിവേഗ കുടിയേറ്റ പാത (‘accelerated pathway’) ഉടൻ ആരംഭിക്കുമെന്ന് കനേഡിയൻ ഫെഡറൽ സർക്കാർ പ്രഖ്യാപിച്ചു. അമേരിക്കൻ ഇമിഗ്രേഷൻ സംവിധാനത്തിലെ അനിശ്ചിതത്വത്തിൽ വലയുന്ന ആയിരക്കണക്കിന് ഉയർന്ന വൈദഗ്ധ്യമുള്ള തൊഴിലാളികളെ ആകർഷിക്കുകയാണ് ഈ പുതിയ പദ്ധതിയുടെ ലക്ഷ്യം.
യുഎസിൽ H-1B വിസ നിരക്കുകൾ കുത്തനെ ഉയർത്തുകയും നിബന്ധനകൾ കർശനമാക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് കാനഡയുടെ ഈ സുപ്രധാന നീക്കം. കാനഡയുടെ ഇന്നൊവേഷൻ ഇക്കോസിസ്റ്റത്തെ ശക്തിപ്പെടുത്താനും ആരോഗ്യ സംരക്ഷണം, ഗവേഷണം, നൂതന വ്യവസായങ്ങൾ തുടങ്ങിയ നിർണായക മേഖലകളിലെ തൊഴിലാളി ക്ഷാമം പരിഹരിക്കാനും ഈ വഴി സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എന്താണ് കാനഡ പ്രഖ്യാപിച്ചത്?
ഫെഡറൽ ബഡ്ജറ്റ് 2025-മായി ബന്ധപ്പെട്ട ചർച്ചകളിലാണ് ഈ പുതിയ പാതയെക്കുറിച്ചുള്ള സൂചനകൾ നൽകിയത്. പദ്ധതിയുടെ മുഴുവൻ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറങ്ങിയിട്ടില്ലെങ്കിലും ചിലകാര്യങ്ങളിൽ സൂചനകൾ പുറത്ത് വന്നിട്ടുണ്ട്.
അപേക്ഷകൾ വേഗത്തിൽ പരിഗണിക്കുകയോ അല്ലെങ്കിൽ തിരഞ്ഞെടുപ്പ് പ്രക്രിയ ലളിതമാക്കുകയോ ചെയ്യും. നിലവിൽ യുഎസിൽ H-1B സ്റ്റാറ്റസിൽ ജോലി ചെയ്യുന്ന ഉയർന്ന വൈദഗ്ധ്യമുള്ള പ്രൊഫഷണലുകളെയാണ് പദ്ധതി ലക്ഷ്യമിടുന്നത്. അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ പദ്ധതി പ്രതീക്ഷിക്കുന്നുണ്ട്. ടെക്നോളജി പ്രൊഫഷണലുകൾ, ശാസ്ത്ര ഗവേഷകർ, എഞ്ചിനീയർമാർ, നൂതന വ്യവസായ വിദഗ്ധർ എന്നിവർക്ക് ഏറെ പ്രയോജനകരമാകും.കാനഡയുടെ തൊഴിലാളി ക്ഷാമം രൂക്ഷമായ മേഖലകളിലേക്ക് H-1B തൊഴിലാളികളെ വേഗത്തിൽ എത്തിക്കുന്നതിലാകും ശ്രദ്ധ കേന്ദ്രീകരിക്കുക.
മുൻപത്തെ H-1B ഓപ്പൺ വർക്ക് പെർമിറ്റ് പ്രോഗ്രാം
2023-ൽ, കാനഡ 10,000 പേർക്കായി ഒരു പ്രത്യേക ഓപ്പൺ വർക്ക് പെർമിറ്റ് പദ്ധതി പരീക്ഷിച്ചിരുന്നു. യുഎസിൽ സാധുവായ H-1B വിസയുള്ള ആർക്കും അപേക്ഷിക്കാമെന്നതായിരുന്നു യോഗ്യത. ഈ 10,000 സ്ലോട്ടുകൾ 48 മണിക്കൂറിനുള്ളിൽ തീർന്നുപോയത് H-1B തൊഴിലാളികൾക്കിടയിൽ കാനഡയിലേക്ക് മാറാനുള്ള വലിയ താൽപ്പര്യം കാണിക്കുന്നു. ഈ വൻ വിജയത്തിൽ നിന്ന് പാഠമുൾക്കൊണ്ടാണ് പുതിയ അതിവേഗ സ്ഥിരതാമസ പാത പ്രഖ്യാപിക്കുന്നത്.
ഒരു അംഗീകൃത ഇമിഗ്രേഷൻ കൺസൽട്ടന്റിന്റെ സേവനങ്ങൾക്ക് ബന്ധപ്പെടാം: +1 (289) 690-8119 ( eHouse Immigrations Services Ltd) (https://ehouseimmigration.ca/)
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Canada To Launch New Accelerated Pathway For H1-B Visa Holders



