ഒന്റാറിയോ: കാനഡയിലെ ഏറ്റവും ‘സെക്സിയസ്റ്റ്’ നഗരങ്ങളുടെയും ടൗണുകളുടെയും വാർഷിക പട്ടികയിൽ ഒന്റാറിയോ പ്രവിശ്യയ്ക്ക് വൻ മുന്നേറ്റം. പ്രമുഖ ഓൺലൈൻ അഡൽറ്റ് ഉൽപ്പന്ന വിതരണക്കാരായ ‘പിങ്ക് ചെറി’ (PinkCherry) പുറത്തുവിട്ട 2025-ലെ കണക്കുകൾ പ്രകാരം, രാജ്യത്തെ ആദ്യ പത്ത് സ്ഥാനങ്ങളിൽ ഒന്റാറിയോയിലെ മൂന്ന് നഗരങ്ങളും മൂന്ന് ടൗണുകളും ഇടംപിടിച്ചു. ഉപഭോക്താക്കളുടെ പർച്ചേസിംഗ് രീതികളും താൽപ്പര്യങ്ങളും വിശകലനം ചെയ്താണ് പിങ്ക് ചെറി ഈ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. തുല്യമായ വിലയിരുത്തലിനായി 3 ലക്ഷത്തിന് മുകളിൽ ജനസംഖ്യയുള്ള വലിയ നഗരങ്ങളെയും അതിൽ താഴെ ജനസംഖ്യയുള്ള ചെറിയ ടൗണുകളെയും രണ്ട് വ്യത്യസ്ത വിഭാഗങ്ങളിലായാണ് തിരിച്ചിരിക്കുന്നത്.
ചെറിയ ടൗണുകളുടെ പട്ടികയിൽ ഒന്റാറിയോയിലെ പെംബ്രോക്ക് (Pembroke) ആണ് ഒന്നാമത്. തൊട്ടുപിന്നാലെ രണ്ടാം സ്ഥാനത്ത് പെറ്റാവാവ (Petawawa) ഇടംപിടിച്ചു. ഒന്റാറിയോയിലെ തന്നെ കാൾട്ടൺ പ്ലേസ് പട്ടികയിൽ അഞ്ചാം സ്ഥാനത്തുണ്ട്. വലിയ നഗരങ്ങളുടെ വിഭാഗത്തിൽ കാനഡയുടെ തലസ്ഥാനമായ ഒട്ടാവ ആറാം സ്ഥാനം സ്വന്തമാക്കി. മിസിസാഗ എട്ടാം സ്ഥാനത്തും ഹാമിൽട്ടൺ പത്താം സ്ഥാനത്തുമാണ്. അതേസമയം, ബിസിയിലെ വിക്ടോറിയയാണ് വലിയ നഗരങ്ങളുടെ പട്ടികയിൽ ഒന്നാമതെത്തിയത്. കാൽഗറി, എഡ്മന്റൺ എന്നിവയാണ് തൊട്ടുപിന്നാലെ ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ള മറ്റ് നഗരങ്ങൾ.
പട്ടികയിൽ ആദ്യ പത്തിൽ ഇടംപിടിച്ചില്ലെങ്കിലും മറ്റ് ചില ഒന്റാറിയോ നഗരങ്ങളും ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. കാനഡയിൽ ഏറ്റവും കൂടുതൽ ‘ടെമ്പറേച്ചർ-പ്ലേ’ (Temperature-play) ഉൽപ്പന്നങ്ങൾ വാങ്ങിയ നഗരമായി ബാരി (Barrie) മാറി. അതുപോലെ ‘മിസ്റ്ററി ബോക്സുകൾ’ വാങ്ങുന്നതിൽ കിങ്സ്റ്റൺ നഗരമാണ് മുന്നിൽ. ഉപഭോക്താക്കളുടെ വാങ്ങൽ ശീലങ്ങളിലെ വൈവിധ്യവും താൽപ്പര്യങ്ങളും വ്യക്തമാക്കുന്നതാണ് ഈ പുതിയ റിപ്പോർട്ടെന്ന് പിങ്ക് ചെറി തങ്ങളുടെ വെബ്സൈറ്റിൽ വ്യക്തമാക്കുന്നു.
canada-sexiest-towns-cities
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82



