മോൺട്രിയൽ 55,000-ത്തിലധികം തപാൽ ജീവനക്കാരെ പ്രതിനിധീകരിക്കുന്ന യൂണിയനിൽ നിന്ന് പണിമുടക്ക് നോട്ടീസുകൾ ലഭിച്ചതായി കാനഡ പോസ്റ്റ് തിങ്കളാഴ്ച അറിയിച്ചു. ഈ ആഴ്ച അവസാനത്തോടെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുമെന്നാണ് ഇതിൽ നിന്ന് ലഭിക്കുന്ന സൂചന. ആറ് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് പണിമുടക്ക് വരുന്നത്. വെള്ളിയാഴ്ച അർദ്ധരാത്രി മുതൽ ജീവനക്കാർ പിക്കറ്റ് ലൈനിൽ ഇറങ്ങാൻ പദ്ധതിയിടുന്നതായി യൂണിയൻ മാനേജ്മെന്റിനെ അറിയിച്ചതായി ക്രൗൺ കോർപ്പറേഷൻ അറിയിച്ചു.
പോസ്റ്റൽ സേവനം വഴി പ്രതിവർഷം രണ്ട് ബില്യണിലധികം കത്തുകളും ഏകദേശം 300 ദശലക്ഷം പാഴ്സലുകളും ലഭിക്കുന്ന ദശലക്ഷക്കണക്കിന് താമസക്കാരെയും ബിസിനസുകളെയും പണിമുടക്ക് ബാധിക്കും. സമരം അവസാനിക്കുന്നതുവരെ പുതിയ കത്തുകളൊന്നും സ്വീകരിക്കില്ല, അതേസമയം നിലവിലുള്ളവ സുരക്ഷിതമായി സൂക്ഷിക്കും, എന്നാൽ വിതരണം ചെയ്യില്ല എന്ന് കാനഡ പോസ്റ്റ് പറഞ്ഞു. സാമൂഹിക സഹായ ചെക്കുകളും ജീവനുള്ള മൃഗങ്ങളും പോസ്റ്റലായി വന്നാൽ അത് മാത്രം എത്തിക്കേണ്ടിടത്ത് എത്തിക്കും.
കമ്പനിയുടെ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണ് തൊഴിലാളികളെ വീണ്ടും പണിമുടക്കിലേക്ക് തള്ളിവിട്ടത്. 2023 ൽ 845 മില്യൺ ഡോളർ പ്രവർത്തന നഷ്ടം വരുത്തിയ കാനഡ പോസ്റ്റിന്റെ ഭാവിയെക്കുറിച്ചുള്ള ചോദ്യങ്ങൾക്കിടയിലാണ് തൊഴിൽ പ്രതിസന്ധി കൂടി വരുന്നത്. ഗ്രാമീണ പോസ്റ്റ് ഓഫീസ് അടച്ചുപൂട്ടലുകൾക്കും കമ്മ്യൂണിറ്റി മെയിൽബോക്സ് പരിവർത്തനങ്ങൾക്കുമുള്ള മൊറട്ടോറിയങ്ങൾ പിൻവലിക്കണമെന്നും വിഷയത്തിൽ നിയമിച്ച കമ്മീഷന്റെ തലവനായ വില്യം കപ്ലാന്റെ റിപ്പോർട്ടിൽ പറയുന്നത്.



