കാനഡയിലേക്ക് മാതാപിതാക്കളെയും ഗ്രാന്റ്പേരന്റ്സിനെയും കൊണ്ടുവരാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് പി.ജി.പി. പ്രോഗ്രാം (Parents and Grandparents Program) വഴി ഇന്നുമുതൽ ഇൻവിറ്റേഷൻ അയച്ചുതുടങ്ങും. സ്ഥിരതാമസക്കാർക്കും കനേഡിയൻ പൗരന്മാർക്കും അവരുടെ പ്രിയപ്പെട്ടവരെ സ്പോൺസർ ചെയ്യാൻ താൽപ്പര്യമുണ്ടെങ്കിൽ ഇതിനായി അപേക്ഷിക്കാനുള്ള ഇൻവിറ്റേഷനാണ് (Invitations to Apply – ITAs) അയച്ചു തുടങ്ങുന്നത്.
ഒരു ഡ്രോ വഴിയാണ് ഈ ഇൻവിറ്റേഷനുകൾ അയയ്ക്കുന്നത്. 2020-ൽ സമർപ്പിച്ച ഇൻ്ററസ്റ്റ്-ടു-സ്പോൺസർ ഫോമിൽ നൽകിയിട്ടുള്ള ഇ-മെയിൽ വിലാസത്തിലേക്കായിരിക്കും തിരഞ്ഞെടുക്കപ്പെട്ടവരെ ബന്ധപ്പെടുക.
ഈ വർഷം ആർക്കൊക്കെയാണ് ക്ഷണക്കത്തുകൾ ലഭിക്കുക?
2020-ൽ ഒരു പൂർണ്ണമായ ഇൻ്ററസ്റ്റ്-ടു-സ്പോൺസർ ഫോം സമർപ്പിച്ചവർ, മുൻ അപേക്ഷാ വർഷങ്ങളിൽ (2020-2024) ITA ലഭിക്കാത്തവർ എന്നിവരെയാണ് ഇത്തവണ പരിഗണിക്കുക.
ഇമ്മിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) അടുത്ത രണ്ടാഴ്ചക്കുള്ളിൽ 17,860 ITAs അയക്കും. സ്ഥിരതാമസത്തിനുള്ള (PR) 10,000 പൂർണ്ണ അപേക്ഷകൾ സ്വീകരിക്കാനാണ് ലക്ഷ്യമിടുന്നത്.
അപേക്ഷാ നടപടിക്രമം
നിങ്ങളുടെ അക്കൗണ്ട് ഉണ്ടാക്കുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
നിങ്ങളുടെ മാതാപിതാക്കളെയോ ഗ്രാന്റ്പാരൻസിനെയോ സ്പോൺസർ ചെയ്യാൻ ക്ഷണിക്കപ്പെട്ടാൽ, രണ്ട് അപേക്ഷകളുണ്ട്:
സ്പോൺസർഷിപ്പ് അപേക്ഷ – നിങ്ങൾ ഒരു സ്പോൺസറാകാൻ അപേക്ഷിക്കുന്നു.
സ്ഥിരതാമസ അപേക്ഷ – നിങ്ങളുടെ മാതാപിതാക്കളോ ഗ്രാന്റ്പാരൻസോ സ്ഥിരതാമസത്തിന് അപേക്ഷിക്കുന്നു.
പ്രധാന അപേക്ഷകൻ (സ്പോൺസർ ചെയ്യപ്പെടുന്നയാൾ) PR പോർട്ടൽ ഉപയോഗിച്ച് രണ്ട് അപേക്ഷകളും ഓൺലൈനായി സമർപ്പിക്കണം.ഒരു പ്രതിനിധിയുടെ സഹായത്തോടെയാണ് അപേക്ഷിക്കുന്നതെങ്കിൽ, അവർ റെപ്രസെൻ്റേറ്റീവ് PR പോർട്ടൽ ഉപയോഗിക്കണം. ഒന്നിലധികം മാതാപിതാക്കളോ ഗ്രാന്റ്പാരന്റ്സോ ഉള്ള പ്രധാന അപേക്ഷകരായി അപേക്ഷിക്കുകയാണെങ്കിൽ, ഓരോരുത്തരും അവരവരുടെ പോർട്ടൽ അക്കൗണ്ട് ഉണ്ടാക്കുകയും ഓരോ വ്യക്തിഗത അപേക്ഷയും സമർപ്പിക്കുകയും വേണം.
സ്പോൺസർ ചെയ്യപ്പെടുന്നയാൾ (പ്രധാന അപേക്ഷകൻ) ചെയ്യേണ്ടത്:
സ്പോൺസറുടെ പൂരിപ്പിച്ച PDF ഫോമുകൾ അവരുടെ ഓൺലൈൻ അപേക്ഷയിൽ അപ്‌ലോഡ് ചെയ്യുക
PR പോർട്ടലിൽ മുഴുവൻ അപേക്ഷയും ഇലക്ട്രോണിക് ആയി ഒപ്പിടുക (കുടുംബാംഗങ്ങൾക്ക് വേണ്ടിയും).
കനേഡിയൻ പൗരന്മാരായ സ്പോൺസർമാർ അവരുടെ പൗരത്വം തെളിയിക്കണം.
അപേക്ഷാ ഫീസ് അടയ്ക്കുക
അപേക്ഷാ ഫീസ് ഓൺലൈനായി അടയ്ക്കണം. പി.ജി.പി.ക്കുള്ള ഫീസ് സാധാരണയായി $1,205 മുതൽ ആരംഭിക്കുന്നു.
ഫീസ് തരങ്ങൾ:
പ്രോസസ്സിംഗ് ഫീസ് – നിങ്ങൾക്കും, നിങ്ങൾ സ്പോൺസർ ചെയ്യുന്ന വ്യക്തികൾക്കും, ആശ്രിതർക്കും വേണ്ടിയുള്ളത്.
റൈറ്റ് ഓഫ് പെർമനൻ്റ് റെസിഡൻസ് ഫീസ് – അപേക്ഷയ്ക്ക് അന്തിമ അനുമതി ലഭിക്കുന്നതിന് മുമ്പ് അടയ്ക്കണം.
ബയോമെട്രിക്സ് ഫീസ് – അപേക്ഷ സമർപ്പിക്കുമ്പോൾ സാധാരണയായി ആവശ്യമാണ്. വിരലടയാളങ്ങളും ഡിജിറ്റൽ ഫോട്ടോ ശേഖരണവും ഇതിൽ ഉൾപ്പെടുന്നു.
നിങ്ങളുടെ സാഹചര്യം അനുസരിച്ച്, ഇതിനുപുറമെ മൂന്നാം കക്ഷി ഫീസുകൾ (Medical exams, Police certificates) എന്നിവയും നൽകേണ്ടി വന്നേക്കാം. നിങ്ങളുടെ കാര്യത്തിൽ ഏതൊക്കെ ഫീസുകൾ ആവശ്യമാണെന്ന് നിർണ്ണയിക്കാൻ instruction guide വിശദമായി പരിശോധിക്കണം.
നിങ്ങളുടെ ഓൺലൈൻ അപേക്ഷ നിങ്ങൾ താഴെ പറയുന്ന കാര്യങ്ങൾ ഉറപ്പാക്കുക:
ഫോമുകളിലെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകുക.
നിങ്ങളുടെ അപേക്ഷ ഇലക്ട്രോണിക് ആയി ഒപ്പിടുക (പാസ്പോർട്ടിൽ കാണുന്ന നിങ്ങളുടെ പൂർണ്ണമായ പേര്).
ഫീസ് അടച്ച രസീത് ഉൾപ്പെടുത്തുക.
ആവശ്യമുള്ള എല്ലാ രേഖകളും അപ്‌ലോഡ് ചെയ്യുക.
“Required documents” വിഭാഗത്തിൽ നിങ്ങളുടെ ITA കത്തിന്റെ ഒരു പകർപ്പ് അറ്റാച്ച് ചെയ്യുക.
അപേക്ഷ അപൂർണ്ണമാണെങ്കിൽ, കൂടുതൽ രേഖകൾ ആവശ്യപ്പെട്ട് IRCC നിങ്ങൾക്ക് ഒരു കത്ത് അയയ്ക്കും. ആവശ്യപ്പെട്ട വിവരങ്ങൾ നൽകാൻ നിങ്ങൾക്ക് 30 ദിവസത്തെ സമയം ലഭിക്കും. 30 ദിവസത്തിനുശേഷവും നിങ്ങളുടെ അപേക്ഷ അപൂർണ്ണമായിരുന്നാൽ, അത് തിരികെ നൽകുകയും പ്രോസസ്സ് ചെയ്യുകയുമില്ല. സമർപ്പിച്ചതിന് ശേഷം, നിങ്ങളുടെ അപേക്ഷയുടെ നില ട്രാക്ക് ചെയ്യാനും അപ്‌ഡേറ്റുകൾ സമർപ്പിക്കാനും കഴിയും. നിങ്ങളുടെ മാതാപിതാക്കളുടെയോ ഗ്രാന്റ്പാരൻസിന്റേയോ അപേക്ഷ ഒരു സ്പോൺസർ എന്ന നിലയിൽ നിങ്ങൾക്ക് കൈകാര്യം ചെയ്യാനും സാധിക്കും.
The Canada Parents and Grandparents Program is now open



