📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Canada

കാനഡയിൽ പകുതിയോളം റെസ്റ്റോറന്റുകളും പ്രതിസന്ധിയിൽ; ഭൂരിഭാഗം സ്ഥാപനങ്ങളും നഷ്ടത്തിലെന്ന് റിപ്പോർട്ട്

Canada Varthakal by Canada Varthakal
February 12, 2026
in Canada
Reading Time: 1 min read
കാനഡയിൽ പകുതിയോളം റെസ്റ്റോറന്റുകളും പ്രതിസന്ധിയിൽ; ഭൂരിഭാഗം സ്ഥാപനങ്ങളും നഷ്ടത്തിലെന്ന് റിപ്പോർട്ട്

image credits - global news

ഒട്ടാവ: കാനഡയിലെ റെസ്റ്റോറന്റുകളിൽ 44 ശതമാനവും നഷ്ടത്തിലോ ലാഭമില്ലാത്ത അവസ്ഥയിലോ ആണെന്ന് റെസ്റ്റോറന്റ്സ് കാനഡ പുറത്തുവിട്ട പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നു. 2025 അവസാന പാദത്തിൽ 220 അംഗങ്ങൾക്കിടയിൽ നടത്തിയ സർവേ പ്രകാരം, 26 ശതമാനം സ്ഥാപനങ്ങൾ വലിയ സാമ്പത്തിക നഷ്ടത്തിലാണ് പ്രവർത്തിക്കുന്നത്. 18 ശതമാനം സ്ഥാപനങ്ങൾ ലാഭനഷ്ടങ്ങളില്ലാത്ത അവസ്ഥയിലാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 2019-ൽ വെറും 12 ശതമാനമായിരുന്ന ഈ നിരക്ക് നിലവിൽ 44 ശതമാനമായി വർദ്ധിച്ചത് ആശങ്കാജനകമാണെന്ന് അധികൃതർ അറിയിച്ചു.

ഭക്ഷ്യവസ്തുക്കളുടെ വിലവർദ്ധനയും തൊഴിലാളി വേതനത്തിലെ ഉയർച്ചയുമാണ് മേഖല നേരിടുന്ന പ്രധാന വെല്ലുവിളികൾ. സർവേയിൽ പങ്കെടുത്ത 89 ശതമാനം പേർ തൊഴിലാളി വേതനത്തെക്കുറിച്ചും 88 ശതമാനം പേർ ഭക്ഷണസാധനങ്ങളുടെ വിലക്കയറ്റത്തെക്കുറിച്ചും ആശങ്ക രേഖപ്പെടുത്തി. കഴിഞ്ഞ ഡിസംബറിലെ കണക്കുകൾ പ്രകാരം പച്ചക്കറി ഉൾപ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ വിലയിൽ അഞ്ച് ശതമാനത്തിന്റെ വർദ്ധനവുണ്ടായി. ഇത് ഉപഭോക്താക്കൾ ഹോട്ടൽ ഭക്ഷണം ഒഴിവാക്കുന്നതിനും പലചരക്ക് സാധനങ്ങൾ ഉപയോഗിച്ച് പാചകം ചെയ്യുന്നതിലേക്കും മാറാൻ കാരണമായതായി റിപ്പോർട്ട് വിലയിരുത്തുന്നു.

ADVERTISEMENT

റെസ്റ്റോറന്റുകളുടെ നിലനിൽപ്പിനായി 2026-ൽ ഭക്ഷണവിലയിൽ ശരാശരി നാല് ശതമാനം വരെ വർദ്ധനവ് പ്രതീക്ഷിക്കാമെന്ന് റെസ്റ്റോറന്റ്സ് കാനഡ സിഇഒ കെല്ലി ഹിഗ്ഗിൻസൺ വ്യക്തമാക്കി. എന്നാൽ വില വർദ്ധിപ്പിക്കുന്നത് ഉപഭോക്താക്കളെ കൂടുതൽ അകറ്റാൻ ഇടയാക്കുമെന്ന ആശങ്കയും ഉടമകൾ പങ്കുവെക്കുന്നുണ്ട്. ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി പല സ്ഥാപനങ്ങളും ഉച്ചഭക്ഷണം, സൺഡേ ബ്രഞ്ച് എന്നിവ നിർത്തലാക്കി. ജോലി ഭാരം കുറയ്ക്കാൻ ഉടമകൾ തന്നെ പാചകക്കാരനായും സർവറായും മാറുന്ന സാഹചര്യമാണെന്ന് ചിലർ വ്യക്തമാക്കുന്നു.

ഫെഡറൽ ഗവൺമെന്റ് പ്രഖ്യാപിച്ച ജിഎസ്ടി ഇളവുകളും ആഭ്യന്തര ടൂറിസത്തിലുണ്ടായ മുന്നേറ്റവും കഴിഞ്ഞ വേനൽക്കാലത്ത് മേഖലയ്ക്ക് ചെറിയ ആശ്വാസം നൽകി. എന്നാൽ വിപണിയിലെ പ്രതിസന്ധി പരിഹരിക്കാൻ ഹോട്ടലുകളിൽ വിളമ്പുന്ന എല്ലാത്തരം ഭക്ഷണങ്ങൾക്കും ജിഎസ്ടി പൂർണ്ണമായും ഒഴിവാക്കണമെന്ന് റെസ്റ്റോറന്റ്സ് കാനഡ ആവശ്യപ്പെട്ടു. റെസ്റ്റോറന്റുകൾ അടച്ചുപൂട്ടുന്നത് പ്രാദേശിക സമ്പദ്‌വ്യവസ്ഥയെയും തൊഴിൽ വിപണിയെയും നേരിട്ട് ബാധിക്കുമെന്നും സംഘടന മുന്നറിയിപ്പ് നൽകുന്നു.

നിലവിലെ പ്രതിസന്ധി മറികടക്കാൻ ബജറ്റ് മീലുകൾ, ഇടത്തരം നിരക്കിലുള്ള വിഭവങ്ങൾ എന്നിവ ഉൾപ്പെടുത്തി ഉപഭോക്താക്കളെ ആകർഷിക്കാൻ ചില സ്ഥാപനങ്ങൾ ശ്രമിക്കുന്നുണ്ട്. എന്നിരുന്നാലും ചെലവ് വർദ്ധിക്കുന്നതിനനുസരിച്ച് വരുമാനം ലഭിക്കാത്തത് മേഖലയെ കടുത്ത സമ്മർദ്ദത്തിലാക്കുന്നു. ജനങ്ങളുടെ കയ്യിൽ കൂടുതൽ പണം ലഭ്യമാക്കുന്ന തരത്തിലുള്ള സർക്കാർ ഇടപെടലുകൾ ഉണ്ടായാൽ മാത്രമേ ഈ മേഖലയ്ക്ക് തിരിച്ചുവരവ് സാധ്യമാകൂ എന്ന് ബിസിനസ് ഉടമകൾ അറിയിച്ചു.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Nearly half of restaurants in Canada are in crisis; most establishments are losing money, report says

Ad 1
Ad 2
Ad 3
Ad 4

Related Posts

ആർട്ടെമിസ് ദൗത്യം: കാഴ്ചകളിൽ കണ്ണുടക്കി ബഹിരാകാശ സഞ്ചാരികൾ; ആദ്യ ചിത്രങ്ങൾ പുറത്തുവിട്ട് നാസ
Canada

ആർട്ടെമിസ് ദൗത്യം: കാഴ്ചകളിൽ കണ്ണുടക്കി ബഹിരാകാശ സഞ്ചാരികൾ; ആദ്യ ചിത്രങ്ങൾ പുറത്തുവിട്ട് നാസ

by Canada Varthakal
April 3, 2026
British_Airways
Canada

മെഡിക്കൽ എമർജൻസിക്ക് പിന്നാലെ ടെക്‌നിക്കൽ തകരാർ; ബ്രിട്ടീഷ് എയർവേയ്സ് വിമാനം വഴിതിരിച്ചുവിട്ടു, കാനഡയിൽ കുടുങ്ങി യാത്രക്കാർ 

by Canada Varthakal
April 3, 2026
വിവരങ്ങൾ കൈമാറാൻ സ്വകാര്യ കമ്പനികൾക്ക് മേൽ സമ്മർദ്ദം; വിവാദ ബില്ലുമായി കനേഡിയൻ സർക്കാർ
Canada

വിവരങ്ങൾ കൈമാറാൻ സ്വകാര്യ കമ്പനികൾക്ക് മേൽ സമ്മർദ്ദം; വിവാദ ബില്ലുമായി കനേഡിയൻ സർക്കാർ

by Canada Varthakal
April 3, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.