2025 സെപ്റ്റംബർ ആദ്യവാരം കാനഡ 13,632 പേർക്ക് സ്ഥിരതാമസത്തിനുള്ള ഇൻവിറ്റേഷൻ അയച്ചു. ഫെഡറൽ, പ്രൊവിൻഷ്യൽ തലങ്ങളിലുള്ള വിവിധ ഇമിഗ്രേഷൻ ഡ്രോകളിലൂടെയാണ് ഇത്രയധികം ഇൻവിറ്റേഷനുകൾ നൽകിയത്. രാജ്യത്തിന്റെ തൊഴിൽ, ജനസംഖ്യ ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള കാനഡയുടെ ശക്തമായ പ്രതിബദ്ധതയാണ് ഇത് സൂചിപ്പിക്കുന്നത്.
എക്സ്പ്രസ് എൻട്രി:
സെപ്റ്റംബർ 2 മുതൽ 4 വരെ നടന്ന മൂന്ന് എക്സ്പ്രസ് എൻട്രി നറുക്കെടുപ്പുകളിലായി 5,749 പേർക്ക് ഇൻവിറ്റഷൻ ലഭിച്ചു. പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (PNP), കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ് (CEC), ഫ്രഞ്ച് ഭാഷാ പ്രാവീണ്യം എന്നിവയ്ക്ക് മുൻഗണന നൽകിയാണ് ഡ്രോകൾ നടന്നത്.
പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാമുകൾ (PNP):
ഒന്റാറിയോ PNP: സെപ്റ്റംബർ 2, 3 തീയതികളിൽ ഒന്റാറിയോ 4,536 ഇൻവിറ്റേഷൻുകൾ നൽകി. എംപ്ലോയർ ജോബ് ഓഫർ സ്ട്രീം വഴിയാണ് ഈ ഇൻവിറ്റേഷനുകൾ അയച്ചത്.
മാനിറ്റോബ PNP: സെപ്റ്റംബർ 4-ന് മാനിറ്റോബ 3,347 ഇൻവിറ്റേഷനുകൾ അയച്ചു. സ്കിൽഡ് വർക്കർ, ഇന്റർനാഷണൽ എഡ്യൂക്കേഷൻ സ്ട്രീമുകൾ വഴി ഈ വർഷം നടത്തിയ ഏറ്റവും വലിയ നറുക്കെടുപ്പുകളിൽ ഒന്നാണിത്.
ഈ നറുക്കെടുപ്പുകൾ കാനഡയുടെ ദേശീയ ലക്ഷ്യങ്ങളും പ്രൊവിൻഷ്യൽ ആവശ്യകതകളും ഒരേസമയം നിറവേറ്റാനുള്ള തന്ത്രം വ്യക്തമാക്കുന്നു. 2027-ഓടെ 1.1 ദശലക്ഷം പുതിയ കുടിയേറ്റക്കാരെ സ്വീകരിക്കാൻ ലക്ഷ്യമിടുന്നതിനാൽ, ഇന്ത്യൻ അപേക്ഷകർക്ക് കാനഡ പി.ആറിന് അപേക്ഷിക്കാൻ ഇത് മികച്ച അവസരമാണ് നൽകുന്നത്.
കാനഡ വാർത്തകൾ മലയാളത്തിൽ ലഭിക്കുവാൻ താഴെയുള്ള ലിങ്ക് വഴി Canada Talks വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ : https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
Canada issued 13,632 Invitations in the first week of September



