കാനഡയിലെ റെസിഡൻഷ്യൽ പ്രോപ്പർട്ടി മേഖലയിൽ സുപ്രധാനമായ തീരുമാനമെടുത്ത് കാനഡാ ഗവൺമെന്റ് റെസിഡൻഷ്യൽ പ്രോപ്പർട്ടികളുടെ വിദേശ ഉടമസ്ഥാവകാശം രണ്ട് വർഷത്തേക്ക് കൂടി കാനഡ സർക്കാർ നീട്ടിയിരിക്കുന്നു. ആദ്യം 2025 ജനുവരി 1-ന് കാലാവധി തീരേണ്ടിയിരുന്ന ഈ നിരോധനം ഇപ്പോൾ 2027 ജനുവരി 1 വരെ തുടരുമെന്ന് തീരുമാനിച്ചു. ഈ തീരുമാനം കാനഡയിലെ ഹൗസിംഗ് മാർക്കറ്റിനെ സാരമായി ബാധിക്കുന്ന ഒന്നാണ്, പ്രത്യേകിച്ച് വിദേശ നിക്ഷേപകരുടെ സാന്നിധ്യം ശക്തമായ നഗരങ്ങളിൽ.
ഈ നിരോധനത്തിന്റെ പ്രധാന വശങ്ങൾ പരിശോധിക്കുമ്പോൾ, കാനഡയിലെ പൗരന്മാരെയും സ്ഥിര താമസക്കാരെയും ഈ നിയന്ത്രണങ്ങൾ ബാധിക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്. എന്നാൽ വർക്ക് പെർമിറ്റ് ഉടമകൾക്ക് 2023 ഏപ്രിൽ മുതൽ പ്രത്യേക വ്യവസ്ഥകൾ പ്രാബല്യത്തിൽ വന്നിട്ടുണ്ട്. അവരുടെ പെർമിറ്റിൽ കുറഞ്ഞത് 183 ദിവസമെങ്കിലും ബാക്കി ഉണ്ടെങ്കിലും മുമ്പ് ഒന്നിലധികം റെസിഡൻഷ്യൽ പ്രോപ്പർട്ടി വാങ്ങിയിട്ടില്ലെങ്കിലും മിക്‌സഡ്-യൂസ് അല്ലെങ്കിൽ കൊമേഴ്‌സ്യൽ ഭൂമി വാങ്ങാൻ അനുമതിയുണ്ട്.
വിദേശികൾക്ക് ഇപ്പോഴും സെൻസസ് മെട്രോപൊളിറ്റൻ ഏരിയകൾക്കും (CMAs) സെൻസസ് അഗ്ലോമറേഷനുകൾക്കും (CAs) പുറത്തുള്ള പ്രോപ്പർട്ടികൾ വാങ്ങാനുള്ള അനുമതി നിലനിൽക്കുന്നു എന്നത് ഒരു ആശ്വാസകരമായ വിവരമാണ്. ഇത് ഗ്രാമീണ മേഖലകളിലും ചെറിയ നഗരങ്ങളിലും വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനുള്ള സർക്കാരിന്റെ ശ്രമത്തിന്റെ ഭാഗമായി കാണാം. ഈ നിയമത്തിലെ മാറ്റം കാനഡയിലെ ഹൗസിംഗ് മാർക്കറ്റിൽ വിദേശ നിക്ഷേപത്തെക്കുറിച്ചുള്ള നീണ്ടകാല ചർച്ചകളുടെ ഭാഗമാണ്. പ്രത്യേകിച്ച് പ്രാദേശിക താമസക്കാർക്ക് വിലകുറഞ്ഞ വീടുകൾ ലഭ്യമാക്കേണ്ടതിന്റെ ആവശ്യം പരിഗണിച്ചാണ് ഇത് വരുത്തിയത്.



