കാനഡയിൽ നടന്ന പുതിയ സർവേയിൽ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ കനേഡിയൻ ജനത കൺസർവേറ്റീവ് നേതാവ് പിയറി പോലിവ്രിനേക്കാൾ (27%) ലിബറൽ നേതാവ് മാർക്ക് കാർണിയിൽ (48%) കൂടുതൽ വിശ്വാസം അർപ്പിക്കുന്നതായി കണ്ടെത്തി. പുതിയ വോട്ടർമാരുടെ പട്ടികയിൽ, 32% പേർ കാർണിയെ തന്നെയാണ് വിശ്വസം അർപ്പിക്കുന്നത്, 10% മാത്രമാണ് പോലിവ്രിനെ വിശ്വസിക്കുന്നത്.
പ്രാദേശിക തലത്തിൽ നോക്കുമ്പോൾ, അറ്റ്ലാന്റിക് കാനഡയിൽ കാർണിക്ക് ഏറ്റവും ഉയർന്ന സ്കോർ (58%) ലഭിക്കുമ്പോൾ പ്രെയറികളിൽ ഏറ്റവും കുറവ് (32%) രേഖപ്പെടുത്തി. അതേസമയം, പോലിവ്ര് പ്രെയറികളിൽ മികച്ച പ്രകടനം (48%) കാഴ്ചവയ്ക്കുകയും അറ്റ്ലാന്റിക് കാനഡയിൽ ഏറ്റവും മോശം പ്രകടനം (15%) കാഴ്ചവയ്ക്കുകയും ചെയ്തു. ലിംഗ വ്യത്യാസത്തിന്റെ കാര്യത്തിൽ, 52% സ്ത്രീകൾ കാർണിയെ വിശ്വസിക്കുമ്പോൾ 21% മാത്രമാണ് പോലിവ്രിനെ വിശ്വസിക്കുന്നത്. പാർട്ടി അടിസ്ഥാനത്തിലുള്ള വിശ്വാസ്യതയിൽ, 82% ലിബറൽ അനുഭാവികൾ കാർണിയെ വിശ്വസിക്കുമ്പോൾ, 73% കൺസർവേറ്റീവ് അനുഭാവികൾ പോലിവ്രിനെ വിശ്വസിക്കുന്നു.
കാനഡ-യു.എസ് ബന്ധങ്ങളിലെ സംഘർഷങ്ങൾ ലിബറലുകൾക്ക് അനുകൂലമാകുന്നതായും സർവേ വെളിപ്പെടുത്തുന്നു. യു.എസ്-കാനഡ ബന്ധത്തിലെ നിലവിലെ സംഘർഷങ്ങളിൽ നിന്ന് കൺസർവേറ്റീവുകളെ അപേക്ഷിച്ച് (16%) ലിബറലുകൾ കൂടുതൽ നേട്ടം കൊയ്യുന്നുവെന്ന് 56% കനേഡിയക്കാർ വിശ്വസിക്കുന്നു. ഏപ്രിൽ 28-ലെ തെരഞ്ഞെടുപ്പ് ആഴ്ചകൾ അകലെയാണെങ്കിലും, 55% കനേഡിയക്കാർ അവരുടെ അന്തിമ വോട്ടിംഗ് തീരുമാനം എടുത്തുകഴിഞ്ഞു. 41% പേർ ഇപ്പോഴും തീരുമാനമെടുത്തിട്ടില്ല, നേതാക്കളുടെ സംവാദം അല്ലെങ്കിൽ പാർട്ടി പ്ലാറ്റ്ഫോമുകൾ പോലുള്ള പ്രധാന പരുപാടികൾക്കായി കാത്തിരിക്കുന്നു. യുവ വോട്ടർമാരെ (18-34) അപേക്ഷിച്ച് പ്രായമുള്ള കനേഡിയക്കാർ (55+) ഇതിനകം തന്നെ തീരുമാനമെടുത്തിട്ടുണ്ട്


