കാംബെൽട്ടൺ: ന്യൂ ബ്രൺസ്‌വിക്കിൽ വാഹനാപകടത്തിൽ കാംബെൽട്ടൺ റീജിയണൽ കൗൺസിലർ ഗെയ്റ്റൻ കോർമിയറും ഭാര്യ റോസ് മേരി ഷാരസ്റ്റും മരിച്ചു. കഴിഞ്ഞ ഞായറാഴ്ചയാണ് അപകടം ഉണ്ടായത്. വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഇവർ സഞ്ചരിച്ചിരുന്ന സ്നോമൊബൈൽ നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ദീർഘകാലമായി പൊതുരംഗത്ത് സജീവമായിരുന്ന ഗെയ്റ്റൻ കോർമിയർ, അതോൾവിൽ വില്ലേജിൽ പത്ത് വർഷത്തോളം ആൽഡർമാനായി സേവനമനുഷ്ഠിച്ച ശേഷമാണ് 2022-ൽ കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ടത്. എൻ.ബി പവറിൽ മുപ്പത്തിയഞ്ച് വർഷത്തോളം ജോലി ചെയ്തിരുന്ന അദ്ദേഹം, 15 വർഷം വോളന്റിയർ ഫയർ ഫൈറ്ററായും പ്രവർത്തിച്ചിട്ടുണ്ട്. പ്രാദേശിക ആശുപത്രികൾക്കായി നിരവധി ഫണ്ട് ശേഖരണ പരിപാടികൾ സംഘടിപ്പിക്കുന്നതിലും അദ്ദേഹം മുന്നിലുണ്ടായിരുന്നു.
ഭാര്യ റോസ് മേരി ഷാരസ്റ്റ് കാംബെൽട്ടൺ റീജിയണൽ ഹോസ്പിറ്റലിലെ മുൻ ജീവനക്കാരിയായിരുന്നു. പ്രിയപ്പെട്ട സഹപ്രവർത്തകന്റെയും ഭാര്യയുടെയും വിയോഗത്തിൽ ഡെപ്യൂട്ടി മേയർ ലൂക്ക് കുട്ടുറിയർ ഉൾപ്പെടെയുള്ള പ്രമുഖർ അനുശോചനം രേഖപ്പെടുത്തി. പ്രുഡൻസ്, മേരി ലിൻ എന്നിവരാണ് ഇവരുടെ മക്കൾ.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
Campbellton, N.B., councillor, wife die after accident



