📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Alberta

നികുതി വർധനവ് താങ്ങാനാവുമോ? കാൽഗറി ബജറ്റ് സാധാരണക്കാരന് വെല്ലുവിളി

Canada Varthakal by Canada Varthakal
September 18, 2025
in Alberta
Reading Time: 1 min read
നികുതി വർധനവ് താങ്ങാനാവുമോ? കാൽഗറി ബജറ്റ് സാധാരണക്കാരന് വെല്ലുവിളി

കാൽഗറി: സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിലും കാൽഗറിയിലെ ഭവന ഉടമകൾക്ക് അടുത്ത വർഷം നികുതി വർധനവ് വരുമെന്ന് സൂചന. അടുത്ത വർഷത്തേക്ക് നഗരസഭയുടെ കരട് ബജറ്റിൽ 5.4 ശതമാനം നികുതി വർധനവാണ് നിർദ്ദേശിച്ചിട്ടുള്ളത്. ഭവന ഇതര വസ്തുക്കൾക്ക് 1.3 ശതമാനവും, മൊത്തത്തിൽ 3.6 ശതമാനവും നികുതി വർധനവ് നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. ഭവന നിർമ്മാണം, പൊതു സുരക്ഷ, ഗതാഗതം, അടിസ്ഥാന സൗകര്യ വികസനം എന്നിവയ്ക്കായി വൻ തുക അധികമായി ചിലവഴിക്കാൻ ബജറ്റിൽ നിർദ്ദേശമുണ്ട്. സാധാരണക്കാർക്ക് ഇരുട്ടടിയായി യൂട്ടിലിറ്റി നിരക്കുകളും 3.8 ശതമാനം വരെ വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നഗരസഭയുടെ ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായ ഡേവിഡ് ഡക്ക്വർത്ത് പറയുന്നത്, “കടുത്ത സാമ്പത്തിക പ്രതിസന്ധി ജനങ്ങൾ നേരിടുന്നുണ്ടെന്ന് ഞങ്ങൾക്കറിയാം. അതുകൊണ്ട് തന്നെ ജനങ്ങൾക്ക് ഏറ്റവും അത്യാവശ്യമായ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. ഇത് താങ്ങാനാവുന്ന വിലയും വളർന്നു വരുന്ന നഗരത്തിന്റെ ആവശ്യകതകളും തമ്മിൽ സന്തുലിതാവസ്ഥ നിലനിർത്തും” എന്നാണ്.

ADVERTISEMENT

അഫോർഡബിൾ ഹൗസിംഗ് പദ്ധതികൾക്കായി 78 മില്യൺ ഡോളറും, ഗതാഗത സേവനങ്ങൾക്കും നിരക്ക് കുറഞ്ഞ യാത്രാ പദ്ധതികൾക്കുമായി 59 മില്യൺ ഡോളറും ബജറ്റിൽ അധികമായി വകയിരുത്തിയിട്ടുണ്ട്. കൂടാതെ ഡൗൺടൗൺ സുരക്ഷാ പദ്ധതികൾ, 911 മെച്ചപ്പെടുത്തലുകൾ എന്നിവയ്ക്കായി 61 മില്യൺ ഡോളറും, ഫോട്ടോ റഡാർ പിഴ വരുമാനത്തിലെ കുറവ് നികത്താൻ കാൽഗറി പോലീസിന് 28 മില്യൺ ഡോളറും അനുവദിച്ചിട്ടുണ്ട്. കാൽഗറി പോലീസ് സേനയിലെ 19 ശതമാനം ഉദ്യോഗസ്ഥരും ശാരീരികമോ മാനസികമോ ആയ ബുദ്ധിമുട്ടുകൾ കാരണം അവധിയിലായതിനാൽ അടുത്ത വർഷം 21 പുതിയ ഉദ്യോഗസ്ഥരെക്കൂടി നിയമിക്കാൻ പോലീസ് സേന തീരുമാനിച്ചിട്ടുണ്ട്. കാൽഗറി ഫയർ ഡിപ്പാർട്ട്‌മെൻ്റിനും 2026-ൽ 21 മില്യൺ ഡോളറിൻ്റെ ഫണ്ട് വർധനവ് പ്രതീക്ഷിക്കുന്നു.

റോഡ് പുനരുദ്ധാരണ പദ്ധതികൾ, പാർക്ക് നവീകരണങ്ങൾ, തെരുവ് വിളക്കുകളുടെ അറ്റകുറ്റപ്പണികൾ എന്നിവയ്ക്കായി 63 മില്യൺ ഡോളറിലധികം തുക അടിസ്ഥാന സൗകര്യ വികസനത്തിനായി നീക്കിവയ്ക്കും. ചീഫ് ഫിനാൻഷ്യൽ ഓഫീസർ ലെസ് ടോച്ചർ പറയുന്നത്, “നികുതി വർധനവ് നഗരത്തിന്റെ വളർച്ചയ്ക്ക് അനുസരിച്ച് അവശ്യ സേവനങ്ങൾ നിലനിർത്താൻ സഹായിക്കും” എന്നാണ്. പുതിയ കൗൺസിൽ ചുമതലയേറ്റ ശേഷം നവംബറിൽ ബജറ്റിൽ അന്തിമ തീരുമാനമെടുക്കും. നഗരത്തിന്റെ മൊത്തം പ്രവർത്തനച്ചെലവ് 4.6 ബില്യൺ ഡോളറും മൂലധന നിക്ഷേപം 3.6 ബില്യൺ ഡോളറുമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82

Ad 1
Ad 2
Ad 3

Related Posts

apps
Alberta

സോഷ്യൽ മീഡിയ നിയന്ത്രണം: ആഗോളതലത്തിൽ ചർച്ചകൾ സജീവം, നിലപാട് വ്യക്തമാക്കി ആൽബർട്ട

by Canada Varthakal
April 1, 2026
ആൽബർട്ടയിൽ ജീവിതച്ചെലവ് കൂടും; ഹോട്ടൽ വാടകയും ടാക്സും വർദ്ധിക്കുന്നു, അറിഞ്ഞിരിക്കേണ്ട 5 പ്രധാന മാറ്റങ്ങൾ!
Alberta

ആൽബർട്ടയിൽ ജീവിതച്ചെലവ് കൂടും; ഹോട്ടൽ വാടകയും ടാക്സും വർദ്ധിക്കുന്നു, അറിഞ്ഞിരിക്കേണ്ട 5 പ്രധാന മാറ്റങ്ങൾ!

by Canada Varthakal
March 31, 2026
flags
Alberta

കാനഡയിൽ നിന്ന് വേർപെടാൻ ആൽബർട്ട; വിഭജന ഹർജിയിൽ ഒപ്പുശേഖരണം ലക്ഷ്യത്തിൽ

by Canada Varthakal
March 31, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.