കാഠ്മണ്ഡു: നേപ്പാളിൽ പുലർച്ചെയുണ്ടായ ബസ് അപകടത്തിൽ പതിനെട്ടു പേർക്ക് ദാരുണാന്ത്യം. വിനോദസഞ്ചാര കേന്ദ്രമായ പൊഖറയിൽ നിന്ന് തലസ്ഥാനമായ കാഠ്മണ്ഡുവിലേക്ക് പുറപ്പെട്ട ബസാണ് നിയന്ത്രണം വിട്ട് ത്രീശൂലി നദിയിലേക്ക് മറിഞ്ഞത്. അപകടത്തിൽ 25 ഓളം പേർക്ക് പരിക്കേറ്റതായും ഇവരിൽ പലരുടെയും നില ഗുരുതരമാണെന്നുമാണ് പ്രാഥമിക വിവരം. പുലർച്ചെ നടന്ന അപകടമായതിനാൽ രക്ഷാപ്രവർത്തനം ദുഷ്‌കരമായിരുന്നു.
മരിച്ചവരിൽ ആറ് സ്ത്രീകളും പതിനൊന്ന് പുരുഷന്മാരും ഉൾപ്പെടുന്നു. മുപ്പത്തിയഞ്ചോളം യാത്രക്കാരാണ് അപകടസമയത്ത് ബസിലുണ്ടായിരുന്നതെന്നാണ് കരുതപ്പെടുന്നത്. അപകടം നടന്ന ഉടൻ തന്നെ ഹൈവേ റെസ്‌ക്യു വിഭാഗവും പോലീസും പ്രാദേശികവാസികളും ചേർന്ന് യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനം നടത്തി. നദിയിലേക്ക് വീണ യാത്രക്കാരെ കരയ്‌ക്കെത്തിച്ച ശേഷം ഉടൻ തന്നെ സമീപത്തെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
പരിക്കേറ്റവരിൽ എട്ട് സ്ത്രീകളും ഒരു പെൺകുട്ടിയും ഉൾപ്പെടുന്നു. നദിയിലെ ശക്തമായ ഒഴുക്കും ഭൂപ്രകൃതിയും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായെങ്കിലും കൂടുതൽ മരണങ്ങൾ ഒഴിവാക്കാൻ പെട്ടെന്നുള്ള ഇടപെടൽ സഹായിച്ചുവെന്ന് അധികൃതർ അറിയിച്ചു. അപകടത്തിന്റെ കൃത്യമായ കാരണം വ്യക്തമല്ലെങ്കിലും അമിതവേഗതയോ മോശം കാലാവസ്ഥയോ ആകാം കാരണമെന്നാണ് പ്രാഥമിക നിഗമനം.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Bus falls into river in Nepal; 18 passengers die, many injured!


