കാനഡയിലെ ലിബറൽ സർക്കാർ പരമ്പരാഗത ബജറ്റ് ഒഴിവാക്കാൻ തീരുമാനിച്ചതിനെ കൺസർവേറ്റീവ് പ്രതിപക്ഷ നേതാവ് പിയറി പൊലീവ്രെ നിശിതമായി വിമർശിച്ചു. വ്യാഴാഴ്ച പാർലമെന്റിൽ നടത്തിയ ആവേശഭരിതമായ പ്രസംഗത്തിൽ, “മുദ്രാവാക്യങ്ങൾക്ക് പകരം പദ്ധതികൾ നൽകുമെന്ന് വാഗ്ദാനം ചെയ്ത പ്രധാനമന്ത്രി മാർക്ക് കാർണി സ്വന്തം വാക്കുകൾ ലംഘിക്കുകയാണ്” എന്ന് പൊലീവ്രെ ആരോപിച്ചു. കഴിഞ്ഞ ബജറ്റിന് ശേഷം ഒരു വർഷത്തിലധികം കാലം രാജ്യം സാമ്പത്തിക ദിശാബോധമില്ലാതെ മുന്നോട്ട് പോകുന്നത് നിക്ഷേപകരെ പിന്തിരിപ്പിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
“ധനമന്ത്രി ഷാംപെയ്നിന്റെ പ്രതികരണം വ്യത്യസ്തമായിരുന്നു. പ്രതിപക്ഷത്തിന്റെ വിമർശനങ്ങളെ നിരാകരിച്ച അദ്ദേഹം, മധ്യവർഗ്ഗത്തിന് നികുതിയിളവ് നൽകുന്നതിലൂടെ ജീവിതച്ചെലവ് കുറയ്ക്കുകയാണ് സർക്കാരിന്റെ അടിയന്തിര ലക്ഷ്യമെന്ന് അറിയിച്ചു. വരാനിരിക്കുന്ന ഭരണപ്രഖ്യാപനത്തിൽ സർക്കാരിന്റെ ദീർഘകാല പദ്ധതികൾ വെളിപ്പെടുത്തുമെന്നും, തുടർന്ന് ശരത്കാലത്ത് വിശദമായ സാമ്പത്തിക അവലോകനം പ്രസിദ്ധീകരിക്കുമെന്നും വ്യക്തമാക്കി. ഇപ്പോഴത്തെ ആഗോള വ്യാപാര സംഘർഷങ്ങൾ സൃഷ്ടിക്കുന്ന അനിശ്ചിതത്വം കണക്കിലെടുത്ത് ഇപ്പോൾ ബജറ്റ് അവതരിപ്പിക്കുന്നത് സാമ്പത്തിക വ്യവസ്ഥയ്ക്ക് ഗുണകരമല്ലെന്ന നിലപാടും അദ്ദേഹം സ്വീകരിച്ചു.
ബജറ്റ് കണക്കുകളുടെ കൂമ്പാരമല്ല, പക്ഷേ സാമ്പത്തിക അനിശ്ചിതത്വം നിലനിൽക്കുന്ന സാഹചര്യത്തിൽ നയപരമായ ദിശ നിർണ്ണയിക്കുന്ന ഒരു നിർണായക രേഖയാണെന്നതാണ് ഏറ്റവും പ്രധാനപ്പെട്ടത്,” മുന്‍ പാര്‍ലമെന്ററി ബജറ്റ് ഓഫീസര്‍ കെവിൻ പേജ് പറഞ്ഞു. തൊഴിലില്ലായ്മ നിരക്ക് ഉയരുകയും സാമ്പത്തിക മാന്ദ്യത്തിന്റെ ഭീഷണി നിലനിൽക്കുകയും ചെയ്യുന്ന ഇപ്പോഴത്തെ സാഹചര്യത്തിൽ ബജറ്റ് അവതരിപ്പിക്കാതിരിക്കുന്നത് ഗുരുതരമായ സാമ്പത്തിക നിയന്ത്രണക്കുറവിന്റെ
സൂചനയാണെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.



