ഒന്റാരിയോ: ബ്രാംപ്ടണിൽ നടന്ന കൊലപാതകക്കേസിലെ പ്രതി, നയാഗ്രയിലുണ്ടായ പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടതായി പോലീസ് അറിയിച്ചു. ഇന്ന് പുലർച്ചെയാണ് പോലീസ് ഇടപെടലിനെത്തുടർന്ന് വെടിവെപ്പുണ്ടായത്. ബ്രാംപ്ടണിൽ യുവതിയെ വെടിവെച്ചു കൊലപ്പെടുത്തിയ ശേഷം സ്വന്തം ഒരു വയസ്സുള്ള സ്വന്തം മകളുമായി കാറിൽ രക്ഷപ്പെട്ട പ്രതിയാണ് കൊല്ലപ്പെട്ടത്. നയാഗ്ര റീജിയണൽ പോലീസ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ, തോറോൾഡ് സ്റ്റോൺ റോഡിനും മോൺട്രോസ് റോഡിനും സമീപമുള്ള ഒരു ഗ്യാസ് സ്റ്റേഷനിൽ വെച്ച് പോലീസുമായി ഉണ്ടായ ഏറ്റുമുട്ടലിലാണ് ആൻ്റണി ഡെഷെപ്പർ കൊല്ലപ്പെട്ടതെന്ന് സ്ഥിരീകരിച്ചു. 38 വയസായിരുന്നു.
ബ്രാംപ്ടൺ കൊലപാതകക്കേസിൽ പോലീസിന് ഇയാളെ ആവശ്യമുണ്ടായിരുന്നു.
പോലീസ് ഇടപെടലിന് മണിക്കൂറുകൾക്ക് മുമ്പ് തന്നെ ഇയാളുടെ ഒരു വയസ്സുള്ള മകളെ സുരക്ഷിതയായി കണ്ടെത്തിയിരുന്നു. കുട്ടിയെ കണ്ടെത്തിയ വിവരം പോലീസ് നേരത്തെ സ്ഥിരീകരിച്ചിരുന്നു. കുട്ടി സുരക്ഷിതയാണെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് പ്രതിയെ പിടികൂടാനുള്ള ശ്രമങ്ങൾ പോലീസ് തുടർന്നത്.
സംഭവത്തിൽ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻസ് യൂണിറ്റ് (SIU) അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോലീസ് ഉൾപ്പെട്ട മരണങ്ങളെക്കുറിച്ചും ഗുരുതരമായ പരിക്കുകളെക്കുറിച്ചും സ്വതന്ത്രമായി അന്വേഷിക്കുന്ന ഏജൻസിയാണ് SIU. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്ന് അധികൃതർ അറിയിച്ചു.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
Brampton murder case: Suspect killed in police shooting in Niagara



