സറി: സറിയിൽ കൊല്ലപ്പെട്ട 28 വയസ്സുകാരി നവ്ദീപ് കൗറിന്റെ മരണത്തിൽ കാമുകനെതിരെ കൊലക്കുറ്റം ചുമത്തി. 24 വയസ്സുകാരനായ അമർബീർ സിംഗിനെതിരെയാണ് രണ്ടാം ഡിഗ്രി കൊലപാതകത്തിന് കേസെടുത്തിരിക്കുന്നത്. എന്നാൽ പ്രതി കാനഡ വിട്ട് ഒളിവിൽ പോയതായാണ് പോലീസിന്റെ നിഗമനം. ഇയാളെ കണ്ടെത്തുന്നതിനായി കാനഡയിലുടനീളം അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കേസിൽ ശക്തമായ അന്വേഷണം തുടരുമെന്നും അന്താരാഷ്ട്ര ഏജൻസികളുടെ സഹായത്തോടെ പ്രതിയെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും ഹോമിസൈഡ് ഇൻവെസ്റ്റിഗേഷൻ ടീം (IHIT) അറിയിച്ചു.
2024 ഫെബ്രുവരി 23-നാണ് നവ്ദീപ് കൗറിനെ സറേയിൽ നിന്ന് കാണാതാകുന്നത്. കുടുംബത്തിന്റെ പരാതിയെത്തുടർന്ന് നടത്തിയ തിരച്ചിലിൽ, അഞ്ച് മാസത്തിന് ശേഷം റിച്ച്മണ്ടിലെ ഫ്രേസർ നദിക്കരയിൽ നിന്ന് മനുഷ്യശരീര അവശിഷ്ടങ്ങൾ കണ്ടെത്തുകയായിരുന്നു. ഇത് കാണാതായ നവ്ദീപിന്റേതാണെന്ന് പിന്നീട് സ്ഥിരീകരിച്ചു. തുടർന്ന് മാസങ്ങൾ നീണ്ട ശാസ്ത്രീയ അന്വേഷണത്തിനും തെളിവുകൾ ശേഖരിച്ചതിനും ശേഷമാണ് അമർബീർ സിംഗിനെതിരെ കൊലക്കുറ്റം ചുമത്താൻ പോലീസ് തീരുമാനിച്ചത്. കാണാതാകുന്ന സമയത്ത് ഇരുവരും പ്രണയത്തിലായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി.
പ്രതി വിദേശത്തേക്ക് കടന്നത് അന്വേഷണത്തെ ബാധിക്കില്ലെന്നും ലോകത്തിന്റെ ഏത് ഭാഗത്തായാലും ഇയാളെ പിടികൂടുമെന്നും സർജന്റ് ഫ്രീഡ ഫോംഗ് പറഞ്ഞു. പ്രതിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഉടൻ തന്നെ അന്വേഷണ സംഘത്തെ അറിയിക്കണമെന്നും പോലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്. വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ കേസിൽ നിർണ്ണായക വഴിത്തിരിവുണ്ടായത് നവ്ദീപിന്റെ കുടുംബത്തിന് നീതി ലഭിക്കുമെന്ന പ്രതീക്ഷ നൽകുന്നു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Boyfriend charged with murder of B.C. woman ‘may have fled the country,’ police say



