തിരുവനന്തപുരം: ബിജെപിക്ക് കേരള നിയമസഭയിൽ ആദ്യമായി അക്കൗണ്ട് തുറന്നുനൽകിയ നേമം മണ്ഡലം തിരിച്ചുപിടിക്കാൻ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നേരിട്ട് കളത്തിലിറങ്ങുന്നു. സ്ഥാനാർഥിയുടെ പേര് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ മണ്ഡലത്തിൽ ചുവരെഴുതിക്കൊണ്ട് അദ്ദേഹം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചു. നേമത്തെ കാലടി തളിയൽ ജംക്‌ഷനിൽ താമര ചിഹ്നത്തിന് നിറം നൽകിയും ‘മാറാത്തത് ഇന്ന് മാറും’ എന്ന മുദ്രാവാക്യം ചുവരിലെഴുതിയുമാണ് അദ്ദേഹം പ്രചാരണം ആരംഭിച്ചത്.
ലോക്സഭാ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ നിന്ന് ലഭിച്ച വലിയ പിന്തുണ കണക്കിലെടുത്താണ് താൻ മത്സരിക്കാൻ സന്നദ്ധനാണെന്ന് രാജീവ് ചന്ദ്രശേഖർ മാധ്യമങ്ങളോട് പറഞ്ഞത്. മത്സരിക്കാനുള്ള ആഗ്രഹം ഇതിനോടകം തന്നെ കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. 2025 ഡിസംബറിൽ തന്നെ നേമത്ത് മത്സരിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. സ്ഥാനാർഥിയുടെ പേര് ഒഴിച്ചിട്ടാണ് നിലവിൽ ചുവരെഴുത്ത് ആരംഭിച്ചിട്ടുള്ളതെങ്കിലും, അധ്യക്ഷന്റെ ഈ നീക്കം അദ്ദേഹം തന്നെയാകും സ്ഥാനാർഥി എന്ന വ്യക്തമായ സൂചനയാണ് നൽകുന്നത്. അതേസമയം, പാർട്ടിക്കുള്ളിൽ ഇത് സംബന്ധിച്ച ചർച്ചകൾ ഇപ്പോഴും സജീവമാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
BJP State President Rajeev Chandrasekhar kicks off the assembly election campaign in Nemom



