ഭൂമിയുടെ സൗന്ദര്യം ആസ്വദിച്ച് പറന്നുനടക്കാൻ ആർക്കാണ് ആഗ്രഹം തോന്നാത്തത്? എന്നാൽ അത്തരമൊരു സ്വപ്നയാത്ര മരണത്തെ മുന്നിൽ കണ്ടുള്ള പേടിപ്പെടുത്തുന്ന അനുഭവമായി മാറിയാലോ? അമേരിക്കയിലെ 27 വയസ്സുകാരനായ മൈക്കൽ എന്ന പാരാഗ്ലൈഡറിനാണ് അത്തരമൊരു അനുഭവം നേരിടേണ്ടി വന്നത്.
ഓഫീഷ്യൽ സ്ലാപ്പി കാറ്റ് എന്ന യൂട്യൂബ് പേജിലാണ് മൈക്കിളിന്റെ പാരാഗ്ലൈഡിംഗ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. വീഡിയോയില്‍ ഏതാണ്ട് 1,500 ഉയരത്തില്‍ പറക്കവെ മൈക്കിളിന്റെ പാരാഗ്ലൈഡറിൽ ഒരു ജന്മദിന ബലൂണ്‍ വന്ന് ഉടക്കിയത്. ഇതോടെ അദ്ദേഹത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. വീഡിയോയില്‍ ദൂരെ നിന്നും എന്തോ ഒന്ന് പറന്ന് വരുന്നത് കാണാം. ആ വസ്തു അടുത്തെത്തിയപ്പോൾ മൈക്കിൾ തന്റെ കാല് കൊണ്ട് അതിനെ ചവിട്ടിയകറ്റാന് ശ്രമിച്ചു. എന്നാല്‍ അത് അദ്ദേഹത്തിന്റെ പാരാഗ്ലൈഡറിന്റെ കയറുകളില്‍ കുരുങ്ങി. പിന്നീടാണ് അത് ആറ് വയസുള്ള ഏതോ കുട്ടിയുടെ പിറന്നാളിന് പറത്തിവച്ച് ജന്മദിന ബലൂണാണെന്ന് വ്യക്തമാകുന്നത്.
അദ്ദേഹം ഏറെ നേരം ആ ജന്മദിന ബലൂണിനെ എടുത്തുമാറ്റാന്‍ ശ്രമിക്കുന്നതും പരാജയപ്പെടുന്നതും വീഡിയോയില്‍ കാണാം. പിന്നാലെ ഏറെ സാഹസപ്പെട്ട് അദ്ദേഹം തന്റെ യാത്ര അവസാനിപ്പിച്ച് താഴെയിറങ്ങുന്നു. മൈക്കിൾ ഭൂമിയിലിറങ്ങിയതിന് ശേഷമാണ് ആ ജന്മദിന ബലൂണ്‍ തന്റെ പാരാഗ്ലൈഡറില്‍ നിന്നും എടുത്ത് മാറ്റിയത്. പിന്നീട് ന്യൂയോർക്ക് പോസ്റ്റിന് നൽകിയ അഭിമുഖത്തിൽ, തന്റെ ആറ് വര്‍ഷത്തെ പാരാഗ്ലൈഡിംഗ് അനുഭവത്തില്‍ ഇത്തരമൊരു അനുഭവം ആദ്യത്തെതാണെന്നും ഇത് മാരകമായിരുന്നെന്നും അഭിപ്രായപ്പെട്ടു.
സംഭവത്തിന്റെ വീഡിയോ വൈറലായതിന് പിന്നാലെ നിരവധി കര്‍ഷകര്‍, തങ്ങളുടെ കന്നുകാലികൾക്കും കൃഷിക്കും ഇത്തരത്തില്‍ അശ്രദ്ധമായി പറത്തിവിടുന്ന ഹീലിയം ബലൂണുകൾ ദോഷം ചെയ്യുന്നതായി പരാതിപ്പെട്ടു. ഇത്തരം ഹീലിയം ബലൂണുകൾ പരിസ്ഥിതിക്ക് ദോഷം ചെയ്യുന്നതാണെന്നും അലക്ഷ്യമായി ഇത്തരം ബലൂണുകൾ പറത്തിവിടരുതെന്നും അപകടത്തിന് പിന്നാലെ മൈക്കിളിന് ആശംസകൾ നേര്‍ന്ന് നിരവധി പേർ കുറിപ്പുകളെഴുതിയതിനോടൊപ്പം പങ്കുവെച്ചു.
One balloon is enough to end your life!; Birthday balloon becomes villain in sky ride! Young man barely escapes
കാനഡ വാർത്തകൾ മലയാളത്തിൽ ലഭിക്കുവാൻ താഴെയുള്ള ലിങ്ക് വഴി Canada Talks വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ : https://chat.whatsapp.com/JNSnrvnSqw1DUJljLTLp82



