രണ്ടുപേർക്ക് കനത്ത പിഴയും മത്സ്യബന്ധന വിലക്കും
കാനഡയിലെ Fisheries and Oceans വകുപ്പ്, വാൻകൂവർ ദ്വീപിലെ Baynes Sound-ൽ നിന്ന് നിയമവിരുദ്ധമായി അമിത അളവിൽ കക്കയിറച്ചി ശേഖരിച്ചതിന് ഡിയോസ ഡെലാക്രൂസ്, റോസ്മേരി അല്ലം എന്നീ വിനോദ മത്സ്യത്തൊഴിലാളികൾക്കെതിരെ നടപടിയെടുത്തു. സംരക്ഷിത മേഖലയായ ബെയ്ൻസ് സൗണ്ടിൽ നിന്ന് ഇവർ അനുവദനീയമായ അളവിൽ കൂടുതൽ ഷെൽഫിഷ് ശേഖരിച്ചു. 262 മനില കക്കകളും 151 മുത്തുച്ചിപ്പികളും ഇവരിൽ നിന്ന് കണ്ടെത്തി. ഇതിൽ പല സെൽഫിഷുകളും നിശ്ചിത വലുപ്പമില്ലാത്തതും സംരക്ഷണ നിയമങ്ങളുടെ ലംഘനവുമാണ്.
Rich mond സ്വദേശിയായ ഡെലാക്രൂസിന് 5,000 ഡോളർ പിഴയും ഒരു വർഷം മത്സ്യബന്ധനം നടത്തുന്നതിൽ നിന്ന് വിലക്കും ഏർപ്പെടുത്തി. നാനൈമോയിൽ 4,500 ഡോളർ പിഴയും രണ്ട് വർഷത്തേക്ക് മത്സ്യബന്ധനത്തിൽ നിന്ന് വിലക്കും ലഭിച്ചു. കൂടാതെ പിടിച്ചെടുത്ത ഷെൽഫിഷ് ഭൂരിഭാഗവും നിയമപരമായ വലുപ്പമില്ലാത്തതായിരുന്നു. ഇത് കടൽ ജീവികളുടെ സംരക്ഷണത്തിനായുള്ള നിയമങ്ങളുടെ ലംഘനമാണ്.
അനധികൃതമായ മത്സ്യബന്ധനം തീരദേശ സമൂഹങ്ങളുടെ ഉപജീവനമാർഗ്ഗത്തെയും, പരിസ്ഥിതി വ്യവസ്ഥയെയും ഒരുപോലെ ദോഷകരമായി ബാധിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ഉത്തരവാദിത്വത്തോടെയുള്ള മത്സ്യബന്ധനത്തിന്റെ പ്രാധാന്യം അവർ എടുത്തുപറഞ്ഞു. ലൈസൻസില്ലാത്ത മത്സ്യബന്ധനം ഇക്കോസിസ്റ്റത്തിനും തീരദേശവാസികളുടെ വരുമാനത്തിനും ഭീഷണിയാണെന്നും അധികൃതർ വ്യക്തമാക്കി.



