ബ്രിട്ടീഷ് കൊളംബിയ: കാനഡയിൽ സ്ഥിരതാമസം (PR) ആഗ്രഹിക്കുന്ന നൈപുണ്യമുള്ള തൊഴിലാളികളെയും സംരംഭകരെയും ലക്ഷ്യമിട്ട് ബ്രിട്ടീഷ് കൊളംബിയ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാമിന് (BCPNP) കീഴിൽ പുതിയ ഡ്രോ ഫലങ്ങൾ പ്രഖ്യാപിച്ചു. മാർച്ച് 10-ന് നടന്ന എന്റർപ്രണർ ഇമിഗ്രേഷൻ (Entrepreneur Immigration) ഡ്രോയിലൂടെ പരിചയസമ്പന്നരായ ബിസിനസ് ഉടമകളെ ബ്രിട്ടീഷ് കൊളംബിയ ലക്ഷ്യമിടുന്നു. ഇതിൽ ബേസ് സ്ട്രീമിൽ 7 പേർക്കും റീജിയണൽ സ്ട്രീമിൽ 5 താഴെ പേർക്കുമാണ് ഇൻവിറ്റേഷൻ ലഭിച്ചത്. ബേസ് സ്ട്രീമിൽ കുറഞ്ഞ സ്കോർ 117-ഉം, റീജിയണൽ സ്ട്രീമിൽ 129-ഉം ആണ്.
പ്രവിശ്യയിൽ ബിസിനസ് ആരംഭിക്കാനും നിക്ഷേപം നടത്താനും തയ്യാറുള്ള പരിചയസമ്പന്നരായ വ്യക്തികളെ ആകർഷിക്കുക എന്നതാണ് ഈ നീക്കത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. കാനഡയിൽ സ്ഥിരതാമസം ആഗ്രഹിക്കുന്ന മലയാളികൾ ഉൾപ്പെടെയുള്ള വിദേശ പ്രൊഫഷണലുകൾക്ക് ബ്രിട്ടീഷ് കൊളംബിയയുടെ തുടർച്ചയായ ഈ ഡ്രോകൾ വലിയ പ്രതീക്ഷയാണ് നൽകുന്നത്.
പ്രൊവിൻഷ്യൽ നോമിനേഷൻ ലഭിക്കുന്നവർക്ക് കാനഡയുടെ ഫെഡറൽ പി.ആർ പ്രോസസ്സിൽ 600 അധിക പോയിന്റുകൾ ലഭിക്കുമെന്നതിനാൽ, ഇത് സ്ഥിരതാമസത്തിനുള്ള സാധ്യത വർധിപ്പിക്കുന്നു. വരും മാസങ്ങളിലും കൂടുതൽ അപേക്ഷകരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഡ്രോകൾ തുടരുമെന്നാണ് ഇമിഗ്രേഷൻ രംഗത്തെ വിദഗ്ധരുടെ വിലയിരുത്തൽ.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
BC PNP Draw: Here are the details of the draw held on March 10, 2026!



