നോർത്ത് യോർക്കിലെ ഒരു കരോക്കെ ബാറിൽ നടന്ന വെടിവെപ്പിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. തിങ്കളാഴ്ച പുലർച്ചെ 12:45 ഓടെ വിക്ടോറിയ പാർക്ക്- സ്പാർക്സ് അവന്യൂവിലുള്ള ബാറിലാണ് സംഭവം. ടൊറന്റോ പോലീസ് സ്ഥലത്തെത്തിയപ്പോൾ വെടിയേറ്റ നിലയിൽ ഒരാളെ കണ്ടെത്തുകയായിരുന്നു. ഇയാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പോലീസ് സ്ഥലത്തെത്തുന്നതിന് മുമ്പ് തന്നെ അക്രമി രക്ഷപ്പെട്ടതായി പോലീസ് പറഞ്ഞു. 20-നും 30-നും ഇടയിൽ പ്രായമുള്ള, ഏകദേശം അഞ്ചടി നാല് ഇഞ്ച് ഉയരമുള്ള, മെലിഞ്ഞ ശരീര പ്രകൃതിയുള്ള ആളാണ് പ്രതി. ഇയാൾ കറുത്ത നിറത്തിലുള്ള വസ്ത്രമാണ് ധരിച്ചിരുന്നത്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ പോലീസുമായി ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.
ADVERTISEMENT
Man in hospital after karaoke bar shooting in North York



