ക്രാൻസ്-മോണ്ടാന: സ്വിറ്റ്സർലൻഡിലെ പ്രശസ്തമായ ക്രാൻസ്-മോണ്ടാന സ്കീ റിസോർട്ടിൽ പുതുവത്സരാഘോഷങ്ങൾക്കിടെയുണ്ടായ വൻ തീപിടുത്തത്തിൽ മരിച്ചവരുടെ എണ്ണം 40 കവിഞ്ഞു. വ്യാഴാഴ്ച പുലർച്ചെ നടന്ന അപകടത്തിൽ 115 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ പലരുടെയും നില അതീവ ഗുരുതരമാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
തെക്കുപടിഞ്ഞാറൻ സ്വിറ്റ്സർലൻഡിലെ ആൽപ്സ് മലനിരകളിൽ സ്ഥിതി ചെയ്യുന്ന ‘ലെ കോൺസ്റ്റലേഷൻ’ (Le Constellation) എന്ന ബാറിലാണ് പ്രാദേശിക സമയം പുലർച്ചെ 1:30-ഓടെ തീപിടുത്തമുണ്ടായത്. കൗമാരക്കാരും വിനോദസഞ്ചാരികളും ഉൾപ്പെടെ വലിയൊരു ജനക്കൂട്ടം ആഘോഷങ്ങളിൽ ഏർപ്പെട്ടിരിക്കെയാണ് ദുരന്തം സംഭവിച്ചത്. ആദ്യം വലിയൊരു സ്ഫോടന ശബ്ദം കേട്ടതായും പിന്നാലെ തീ അതിവേഗം പടരുകയുമായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
ബാറിനുള്ളിൽ ഉപയോഗിച്ച വെടിക്കെട്ടു സാമഗ്രികളോ മെഴുകുതിരിയോ തടികൊണ്ടുള്ള മേൽക്കൂരയിലേക്ക് പടർന്നതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. മരിച്ചവരിൽ പലരുടെയും ശരീരങ്ങൾ തിരിച്ചറിയാൻ കഴിയാത്ത വിധം വെന്തുപോയതിനാൽ ഡിഎൻഎ പരിശോധന ഉൾപ്പെടെയുള്ള നടപടികൾ വേണ്ടിവരുമെന്ന് അധികൃതർ വ്യക്തമാക്കി. പരിക്കേറ്റവരുടെ എണ്ണം വർധിച്ചതോടെ മേഖലയിലെ ആശുപത്രികൾ നിറഞ്ഞുകവിഞ്ഞു.
അപകടത്തെത്തുടർന്ന് ക്രാൻസ്-മോണ്ടാന മേഖലയിൽ വിമാനങ്ങൾ പറക്കുന്നതിന് താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. മരിച്ചവരിൽ 16 ഇറ്റാലിയൻ പൗരന്മാരെ തിരിച്ചറിഞ്ഞിട്ടുണ്ട്.
bar-fire-switzerland-ski-resort
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



