ദുബായ്: വരാനിരിക്കുന്ന ടി20 ലോകകപ്പിൽ ബംഗ്ലാദേശിന്റെ മത്സരവേദികൾ മാറ്റുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ നിർണ്ണായക നീക്കവുമായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ICC). സുരക്ഷാ കാരണങ്ങൾ മുൻനിർത്തി മത്സരങ്ങൾ ഇന്ത്യയ്ക്ക് പുറത്തേക്ക് മാറ്റണമെന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്റെ ആവശ്യം തള്ളിയ ഐസിസി, പകരം തിരുവനന്തപുരവും ചെന്നൈയും പുതിയ വേദികളായി നിർദ്ദേശിച്ചു.
ലോകകപ്പിലെ തങ്ങളുടെ മത്സരങ്ങൾ നിഷ്പക്ഷ വേദിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശ് ഐസിസിക്ക് കത്തയച്ചിരുന്നു. എന്നാൽ ഇന്ത്യയിൽ തന്നെ ലോകകപ്പ് കളിക്കണമെന്ന കർശന നിലപാടാണ് ഐസിസി സ്വീകരിച്ചത്. ഇതിനെത്തുടർന്നാണ് കൊൽക്കത്ത, മുംബൈ എന്നിവിടങ്ങളിൽ നിശ്ചയിച്ചിരുന്ന മത്സരങ്ങൾക്ക് പകരം തിരുവനന്തപുരവും ചെന്നൈയും പുതിയ വേദികളായി നിർദ്ദേശിച്ചതായി റിപ്പോർട്ടുകളുണ്ട്..
ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിൽ നിന്ന് ബംഗ്ലാദേശ് പേസർ മുസ്തഫിസുർ റഹ്മാനെ പുറത്താക്കിയതിന് പിന്നാലെയാണ് ബിസിബി വേദിമാറ്റ ആവശ്യവുമായി രംഗത്തെത്തിയത്. ഇന്ത്യയിലെ മറ്റ് നഗരങ്ങളേക്കാൾ സുരക്ഷിതമായി ബംഗ്ലാദേശിന് കളിക്കാൻ കഴിയുന്ന വേദികളായാണ് തിരുവനന്തപുരത്തെയും ചെന്നൈയെയും ഐസിസി വിലയിരുത്തുന്നത്.
ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ഐസിസിയുടെ ഈ നിർദ്ദേശം അംഗീകരിക്കുകയാണെങ്കിൽ തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയം ലോകകപ്പ് പോരാട്ടങ്ങൾക്ക് വേദിയാകും. ഇത് കേരളത്തിലെ ക്രിക്കറ്റ് പ്രേമികൾക്ക് വലിയ ആവേശമാണ് പകരുന്നത്. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി പാകിസ്ഥാന്റെ മത്സരങ്ങളെല്ലാം ശ്രീലങ്കയിൽ നടത്താൻ നേരത്തെ ധാരണയായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ബംഗ്ലാദേശിന്റെ കാര്യത്തിലും തീരുമാനമാകുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
T20 World Cup: Bangladesh’s matches to be moved to Thiruvananthapuram? ICC suggests venue



