ടെഹ്റാൻ: ഇറാന്റെ പരമോന്നത നേതാവായ ആയത്തുല്ല ഖമനയിയുടെ ഭാര്യ മൻസൂറെ ഖോജസ്തേ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഖമനയിക്കുനേരെയുണ്ടായ ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്നു ഇവർ. ഇതിനിടെ ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ യുഎസും ഇസ്രയേലും ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. നതാൻസ് ആണവനിലയത്തിനു നേരെ യുഎസ് നടത്തിയ ആക്രമണത്തെത്തുടർന്ന് ആണവ ചോർച്ചയ്ക്ക് സാധ്യതയുണ്ടെന്ന് രാജ്യാന്തര ആണവോർജ ഏജൻസി മുന്നറിയിപ്പ് നൽകി. ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോറിന്റെ ആസ്ഥാനം തകർത്തതായും ഇതിനെ പാമ്പിന്റെ തല വെട്ടിമാറ്റിയ നടപടിയായാണ് കാണുന്നതെന്നും യുഎസ് സൈന്യം അവകാശപ്പെട്ടു. ഇറാനെതിരായ സൈനിക നടപടിക്ക് നാലാഴ്ച വരെ സമയം എടുത്തേക്കാമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.
സംഘർഷത്തിനിടയിൽ അമേരിക്കയുടെ മൂന്ന് എഫ് 15ഇ യുദ്ധവിമാനങ്ങളെ കുവൈറ്റ് അബദ്ധത്തിൽ വെടിവച്ചിട്ടു. പാട്രിയറ്റ് എയർ ഡിഫൻസ് സിസ്റ്റത്തിൽ നിന്നുള്ള മിസൈൽ ഏറ്റാണ് വിമാനങ്ങൾ തകർന്നതെങ്കിലും ആറ് ജീവനക്കാരും സുരക്ഷിതരാണ്. ഇറാന്റെ ആക്രമണത്തെ തുടർന്ന് ഖത്തർ എൽഎൻജി ഉൽപ്പാദനം നിർത്തിവെച്ചത് ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളെ ബാധിച്ചേക്കാം. സൗദിയിലെ അരാംകോയ്ക്ക് നേരെ ആക്രമണമുണ്ടായാൽ ഇറാന്റെ എണ്ണ ഉൽപ്പാദന കേന്ദ്രങ്ങളെ ലക്ഷ്യം വയ്ക്കുമെന്ന് സൗദി അറേബ്യയും മുന്നറിയിപ്പ് നൽകി. ലെബനനിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ 31 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. യുദ്ധം പടരുന്ന സാഹചര്യത്തിൽ ദുബായ് ഉൾപ്പെടെയുള്ള വിമാനത്താവളങ്ങൾ സർവീസുകൾ പരിമിതപ്പെടുത്തുകയും യാത്രക്കാർക്ക് കർശന നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Ayatollah Khamenei's wife, Mansoor Khojaste killed



